Advertisement

കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിലെ കയ്യാങ്കളി രാഷ്ട്രീയം ആയുധമാക്കി യുഡിഎഫ്

September 30, 2020
2 minutes Read

കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിലെ കയ്യാങ്കളി രാഷ്ട്രീയം ആയുധമാക്കി യുഡിഎഫ്. അഴിമതിക്കെതിരെ ശബ്ധിക്കുന്നവരെ സിപിഐഎം ഗുണ്ടായിസം ഉപയോഗിച്ചു നിശബ്ദരാക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. നഗരസഭാ ഡിവിഷനുകൾ കേന്ദ്രീകരിച്ച് സിപിഐഎമ്മിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി യുഡിഎഫ്.

കഴിഞ്ഞ ദിവസം നടന്ന കോർപറേഷൻ യോഗത്തിലെ അജണ്ടയെ ചൊല്ലിയുള്ള തർക്കമായിരുന്നു ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള കയ്യാങ്കളിയിൽ കലാശിച്ചത്. മഹിളാമാൾ അടക്കമുള്ള വിഷയങ്ങളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുമ്പോൾ സിപിഐഎം അതിനെ ഗുണ്ടായിസത്തിലൂടെ നേരിടുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. കൗൺസിൽ യോഗത്തിൽ യുഡിഎഫ് പ്രതിനിധി പിഎം നിയാസിനെ മർദിച്ചത് ജനാധിപത്യ വിരുദ്ധമാണെന്നും ഇതിനെ യുഡിഎഫ് പ്രതിരോധിക്കുമെന്നും കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ് പറഞ്ഞു.

കോർപറേഷൻ കൗൺസിലിൽ യുഡിഎഫ് അംഗങ്ങളെ മർദിച്ചുവെന്നാരോപിച്ച് പ്രതിഷേധം ശക്തമാക്കുകയാണ് യുഡിഎഫ്. വരും ദിവസങ്ങളിൽ കോർപറേഷൻ പരിധിയിലെ എല്ലാ ഡിവിഷനുകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം.

Story Highlights UDF uses hand-to-hand politics at Kozhikode Corporation Council meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top