Advertisement

ഇന്ന് സ്ഥിരീകരിച്ചത് 29 കൊവിഡ് മരണങ്ങൾ

October 1, 2020
3 minutes Read
covid death

ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത് 29 മരണങ്ങൾ. തിരുവനന്തപുരം പള്ളിത്തുറ സ്വദേശി എബ്രഹാം (62), പുല്ലുവിള സ്വദേശിനി ഷർമിള (52), നെടുമങ്ങാട് സ്വദേശി വേലായുധ കുറുപ്പ് (92), മുരിങ്ങവിളാകം സ്വദേശി മോഹനൻനായർ (75), നെയ്യാറ്റിൻകര സ്വദേശി സുധാകരൻ ദാസ് (61), പാറശാല സ്വദേശി സുകുമാരൻ (73), ചാല സ്വദേശി ഹഷീർ (45), ആറ്റിങ്ങൽ സ്വദേശി വിജയകുമാരൻ (61), കൊറ്റൂർ സ്വദേശി രാജൻ (82),കൊല്ലം കുരീപ്പുഴ സ്വദേശിനി തങ്കമ്മ (67), പരവൂർ സ്വദേശി മോഹനൻ (62), കരുനാഗപ്പള്ളി സ്വദേശി സലീം (55), ആലപ്പുഴ അംബാനകുളങ്ങര സ്വദേശി മനോഹരൻ (60), എറണാകുളം എലഞ്ഞിക്കുഴി സ്വദേശി കെ.പി. മോഹനൻ (62), ചേലാമറ്റം സ്വദേശി കെ.എ. കൃഷ്ണൻ (59), വച്ചക്കുളം സ്വദേശിനി അൽഫോൺസ (57), എറണാകുളം സ്വദേശി റിസ്‌കി ആൻഡ്രൂദുരം (67), വയലം സ്വദേശി വിശ്വംഭരൻ (92), ആലുവ സ്വദേശിനി നബീസ (73), പള്ളുരുത്തി സ്വദേശി കുഞ്ഞുമോൻ (57), വാരാപ്പുഴ സ്വദേശി കെ.പി. ജോർജ് (85), തൃശൂർ ഒറ്റപ്ലാവ് സ്വദേശി അബ്ദുൾ റഹ്മാൻ (55), തൃശൂർ സ്വദേശി ബലരാമൻ (53), ചേർപ്പ് സ്വദേശി ഭാസ്‌കരൻ (85), ഗുരുവായൂർ സ്വദേശിനി ലൈല (56), കല്ലൂർ സ്വദേശിനി ലിസി (70), കാസർഗോഡ് ചേങ്ങള സ്വദേശി ബി.കെ. ഖാലീദ് (64), മേലേപ്പറമ്പ് സ്വദേശി കുമാരൻ (62), മംഗൽപടി സ്വദേശിനി ഖദീജുമ്മ (90), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 771 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Read Also : കോഴിക്കോട് കൊവിഡ് ജാഗ്രതാ ഐഡി നിർബന്ധമെന്ന് മുഖ്യമന്ത്രി

അതേസമയം സംസ്ഥാനത്ത് ഇന്ന് 8135 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട്- 1072, മലപ്പുറം- 968, എറണാകുളം- 934, തിരുവനന്തപുരം- 856, ആലപ്പുഴ- 804, കൊല്ലം- 633, തൃശൂർ- 613, പാലക്കാട്- 513, കാസർഗോഡ്- 471, കണ്ണൂർ- 435, കോട്ടയം- 340, പത്തനംതിട്ട- 223, വയനാട്- 143, ഇടുക്കി- 130 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Story Highlights 29 covid death today, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top