ബീഹാര്‍ അടക്കമുള്ള തെരഞ്ഞെടുപ്പുകളില്‍ അയോധ്യ വിധി പ്രധാന ചര്‍ച്ച വിഷയമാക്കേണ്ടെന്ന് ബിജെപി

അയോധ്യ വിധി ബീഹാര്‍ അടക്കമുള്ള തെരഞ്ഞെടുപ്പുകളില്‍ പ്രധാന ചര്‍ച്ച വിഷയമാക്കേണ്ടെന്ന് ബിജെപി തിരുമാനം. മുതിര്‍ന്ന നേതാക്കള്‍ക്ക് അനുകൂലമായി അണികളില്‍ ചര്‍ച്ചയുണ്ടാകുന്നത് സംഘടനയില്‍ കൂടുതല്‍ വിഭാഗിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസനവിഷയങ്ങളില്‍ തന്നെ ഊന്നി പ്രചാരണം സംഘടിപ്പിച്ചാല്‍ മതിയെന്നാണ് ബിജെപി ദേശിയ നേത്യത്വത്തിന്റെ നിലപാട്.
അയോധ്യ വിഷയത്തിന് എറെ വളക്കൂറുള്ള മണ്ണാണ് ബീഹാറിലെത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിതയ്ക്കാന്‍ അയോധ്യ വേണ്ടെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തിരുമാനം. മുതിര്‍ന്ന ബിജെപി നേതാക്കളെ അടക്കം അവഗണിക്കുന്നു എന്ന വിമര്‍ശനം ഉയര്‍ത്തുന്ന ഒരു വലിയ വിഭാഗം ഇപ്പോഴും ബീഹാറിലെ പാര്‍ട്ടിയില്‍ ഉണ്ട്. പാര്‍ട്ടിക്ക് പുറത്ത് പോയ ശത്രുഘന്‍ സിന്‍ഹ അടക്കമുള്ളവര്‍ ഇവരുടെ ശക്തി വിമത സ്വരമായ് ഉയര്‍ത്താന്‍ ഇപ്പോള്‍ ശ്രമിക്കുകയാണ്. ഇതെല്ലാം മുന്‍ കൂട്ടികണ്ടാണ് ബിജെപി ദേശീയ നേത്യത്വത്തിന്റെ തിരുമാനം.
ബീഹാറിന് പുറത്ത് ബംഗാളിലും രാകേഷ് സിന്‍ഹയുടെ നേതൃത്വത്തില്‍ വിമതര്‍ ശക്തമായ നിലപാടിലാണ്. ഇവരും മുതിര്‍ന്ന നേതാക്കളെയും സംഘപരിവാര്‍ ബന്ധമുള്ളവരെയും പാര്‍ട്ടി ദേശിയ നേത്യത്വം അവഗണിക്കുന്നു എന്ന പരാതി ഉയര്‍ത്തുന്നു. അയോധ്യാ വിഷയത്തിന് ഉപരി നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ വികസന പദ്ധതികള്‍ പ്രചാരണ വിഷയമാക്കാനാണ് ബിജെപി ദേശിയ നേതൃത്വത്തിന്റെ നിര്‍ദേശം. കൊവിഡ് വ്യാപനം തടയുന്നതിനടക്കം മോദി സര്‍ക്കാര്‍ നേടിയ നേട്ടങ്ങളടക്കം പ്രചാരണ രംഗത്ത് എത്തിക്കണം. എല്ലാ സംസ്ഥാന ഘടകങ്ങളെയും ബിജെപി കേന്ദ്ര നേതൃത്വം പ്രചാരണ വിഷയങ്ങളിലെ മുന്‍ഗണനാ ക്രമം ഇന്നലെ വൈകിട്ടോടെ അറിയിച്ചു.
Story Highlights – Bihar election bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here