ഹത്‌റാസിൽ വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തിനാണ് കളമൊരുങ്ങുന്നതെന്ന് ജിഗ്നേഷ് മേവാനി; യഥാർത്ഥ നീതി നടപ്പിലാക്കൽ അല്ല

ഉത്തർപ്രദേശ് ഹത്‌റാസ് ബലാത്സംഗ കേസിൽ വ്യാജ ഏറ്റുമുട്ടലിലൂടെ പ്രതികളെ കൊലപ്പെടുത്താൻ ശ്രമമെന്ന് എംഎൽഎയും ആക്ടീവിസ്റ്റുമായ ജിഗ്നേഷ് മേവാനി. നീതിയല്ല സർക്കാരിന്റെ ലക്ഷ്യം. കണ്ണിൽ പൊടിയിടലാണ്. സർക്കാർ നീക്കം ജനങ്ങളുടെ രോഷം തണുപ്പിക്കാനും നീതി നിഷേധിക്കുന്നത് മറച്ചുവയ്ക്കാനുമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകൾ കുറിച്ചു വയ്ക്കണമെന്നും ജിഗ്നേഷ് ട്വിറ്ററിൽ.
Read Also : ജിഗ്നേഷ് മേവാനിക്കു നേരെ ഗുജറാത്ത് പോലീസിന്റെ കൈയ്യേറ്റ ശ്രമം
പൊതുജനങ്ങളെ വിഡ്ഢികളാക്കാനാണ് ഉത്തർ പ്രദേശ് സർക്കാർ ശ്രമിക്കുന്നത്. നീതിയെന്നാൽ ജാതിയെക്കുറിച്ച്, പുരുഷാധിപത്യത്തെക്കുറിച്ച്, പൊലീസിന്റെ തോൽവിയെക്കുറിച്ച്, ന്യായാധിപരുടെ തോൽവിയെ കുറിച്ച്, രാഷ്ട്രീയക്കാരുടെ തോൽവിയെ കുറിച്ച് സംസാരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 14നാണ് സംഭവം നടന്നത്. പുല്ലുവെട്ടാൻ കുടുംബാംഗങ്ങൾക്ക് ഒപ്പം പോയ ദളിത് പെൺകുട്ടിയാണ് ക്രൂരതക്ക് ഇരയായത്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും പ്രതികൾ ശ്രമിച്ചിരുന്നു. പെൺകുട്ടിയുടെ നാക്ക് മുറിഞ്ഞ അവസ്ഥയിലായിരുന്നു. കുടുംബം ആരോപണം ഉന്നയിച്ചത് പ്രദേശത്തെ ഉന്നത ജാതിക്കാർക്ക് എതിരെയാണ്. സംഭവത്തിൽ പൊലീസിനെതിരെയും കുടുംബം രംഗത്തെത്തി. പൊലീസ് തിടുക്കപ്പെട്ടാണ് പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചതെന്നും കുടുംബം പരാതിപ്പെട്ടിരുന്നു. സംഭവത്തിൽ പ്രതിഷേധം കനക്കുകയാണ്.
Story Highlights – hathras rape case, jignesh mewani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here