കൊവിഡ് വ്യാപനം രൂക്ഷം: എറണാകുളം ജില്ലയിൽ കുടുതൽ നിയന്ത്രണങ്ങൾ

എറണാകുളം ജില്ലയൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഈ സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്.
ജില്ലയിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ ഫ്‌ളയിംഗ് സ്‌ക്വാഡുകൾ രൂപീകരിക്കും. ജില്ലയിലേർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫ്‌ളയിംഗ് സ്‌ക്വാഡുകളാണ് നിരീക്ഷിക്കുന്നത്. ഇതിന് പുറമെ വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണവും പരിമിതപ്പെടുത്തി. വിവാഹങ്ങൾക്ക് 50 പേരും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും മാത്രമാണ് അനുമതി. കച്ചവട സ്ഥാപനങ്ങളിൽ ഒരേ സമയം അനുവദിക്കാവുന്ന ആളുകളുടെ എണ്ണം പ്രദർശിപ്പിക്കണമെന്നും മാർഗനിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ ആദ്യമായി എറണാകുളത്ത് പ്രതിദിന കൊവിഡ് കേസുകൾ ആയിരം കടന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ. ഇന്നലെ 1056 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 896 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്.
Story Highlights – strict regulations in ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here