സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 20 കൊവിഡ് മരണം; ആകെ മരണം 791 ആയി

സംസ്ഥാനത്ത് ഇന്ന് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത് 20 മരണം. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 791 ആയി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താകുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.
തിരുവനന്തപുരം പേരൂർക്കട സ്വദേശി തങ്കപ്പൻ (82), പൂവാർ സ്വദേശി ശശിധരൻ (63), ചപ്പാത്ത് സ്വദേശി അബ്ദുൾ അസീസ് (52), പോത്തൻകോട് സ്വദേശി ഷാഹുൽ ഹമീദ് (66), കൊല്ലം ഓയൂർ സ്വദേശി ഫസിലുദീൻ (76), കൊല്ലം സ്വദേശി ശത്രുഘനൻ ആചാരി (86), കരുനാഗപ്പള്ളി സ്വദേശി രമേശൻ (63), തങ്കശേരി സ്വദേശി നെൽസൺ (56), കരുനാഗപ്പള്ളി സ്വദേശി സുരേന്ദ്രൻ (66), മയ്യനാട് സ്വദേശി എം.എം. ഷെഫി (68), ആലപ്പുഴ എടത്വ സ്വദേശിനി റസീന (43), നൂറനാട് സ്വദേശി നീലകണ്ഠൻ നായർ (92), കനാൽ വാർഡ് സ്വദേശി അബ്ദുൾ ഹമീദ് (73), കോട്ടയം വെള്ളിയേപ്പിള്ളി സ്വദേശി പി.എൻ. ശശി (68), മറിയന്തുരത്ത് സ്വദേശിനി സുഗതമ്മ (78), മറിയന്തുരത്ത് സ്വദേശിനി സരോജിനിയമ്മ (81), കുമരകം ഈസ്റ്റ് സ്വദേശിനി സുശീല (54), എറണാകുളം മട്ടാഞ്ചേരി സ്വദേശിനി നിർമല (74), കരിഗാകുറത്ത് സ്വദേശി പി.വി. വിജു (42), കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ദേവി (75) എന്നിവരാണ് മരണമടഞ്ഞത്.
അതേസമയം, സംസ്ഥാനത്ത് 9258 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂർ 812, പാലക്കാട് 633, കണ്ണൂർ 625, ആലപ്പുഴ 605, കാസർഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചത്.
Story Highlights – Covid 19, Kerala, Covid death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here