Advertisement

വയനാട്ടിൽ ഒരു കൊവിഡ് മരണം കൂടി

October 2, 2020
1 minute Read
wayanad one more covid death

വയനാട് ജില്ലയിൽ കൊവിഡ് ചികിത്സയിലിരിക്കെ ഒരാൾ കൂടി മരിച്ചു. കൽപ്പറ്റ പുളിയാർമല ആദിത്യ വീട്ടിൽ സദാനന്ദൻ (82) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

സെപ്റ്റംബർ 22നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് വയനാട്ടിൽ കൊവിഡ് വ്യാപനം താരതമ്യേന കുറവാണ്. ഇന്നലെ 143 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 135 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്.

Story Highlights wayanad one more covid death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top