വയനാട്ടിൽ ഒരു കൊവിഡ് മരണം കൂടി

വയനാട്ടിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മേപ്പാടി പുതുക്കുഴി വീട്ടിൽ മൈമൂന (62) ആണ് മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ്
പ്രമേഹം, രക്തസമ്മർദം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾക്ക് പുറമേ ശ്വാസതടസവുമായി സെപ്റ്റംബർ 13 മുതൽ തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിൽ തുടരുകയായിരുന്നു മൈമുന. ഇതിനിടെയാണ് കൊവിഡ് ബാധിക്കുന്നതും മരണം സംഭവിക്കുന്നതും.
വയനാട്ടിലെ കൊവിഡ് സാഹചര്യം മറ്റു ജില്ലകളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. ഇന്നലെ 81 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 66 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റിരിക്കുന്നത്.
Story Highlights – wayanad reports covid death again
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here