സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 6910 പേർക്ക്; 640 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല

6910 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 892, മലപ്പുറം 793, കൊല്ലം 833, എറണാകുളം 688, തൃശൂർ 733, കോഴിക്കോട് 691, കണ്ണൂർ 398, പാലക്കാട് 293, കോട്ടയം 424, ആലപ്പുഴ 406, കാസർഗോഡ് 393, പത്തനംതിട്ട 218, വയനാട് 124, ഇടുക്കി 24 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
111 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂർ 32, തിരുവനന്തപുരം 16, പത്തനംതിട്ട 13, തൃശൂർ 12, എറണാകുളം 11, കോഴിക്കോട് 8, മലപ്പുറം, കാസർഗോഡ് 5 വീതം, പാലക്കാട് 3, കൊല്ലം, കോട്ടയം, വയനാട് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 10 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചിട്ടുണ്ട്.
Story Highlights – 6910 people infected by contact; Contact source for 640 is not clear
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here