കൊവിഡ് ചികിത്സയ്ക്ക് ശേഷം ട്രംപ് വൈറ്റ് ഹൗസിൽ; മാസ്‌ക് ധരിക്കാതെ ക്യാമറയ്ക്ക് മുന്നിൽ

കൊവിഡ് ചികിത്സയിലായിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആശുപത്രി വിട്ടു. വൈറ്റ് ഹൗസിലെത്തിയ ട്രംപ് മാസ്‌ക് ധരിക്കാതെ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് വിവാദമായി. വൈറ്റ് ഹൗസിലെത്തിയ ശേഷം ട്രംപ് പ്രചാര പ്രവർത്തനങ്ങളിലേക്ക് കടക്കുകയും ചെയ്തു.
വാഷിംഗ്ടണിലെ വാൾട്ടർ റീഡ് സൈനി ആശുപത്രിയിലായിരുന്നു ട്രംപ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ആശുപത്രിയിൽ നിന്ന് വൈറ്റ് ഹൗസിലെത്തിയ ട്രംപ് പടികൾ കയറുന്നതിനിടെ മാസ്‌ക് ഊരിമാറ്റുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ വൈറലായി. അലക്ഷ്യമായി മാസ്‌ക് പോക്കറ്റിൽ വയ്ക്കുന്നതും വീഡിയോയിലുണ്ട്.
Read Also :കൊവിഡ് ബാധിതനായി ട്രംപ് മരിക്കണമെന്ന് ട്വീറ്റുകൾ; നടപടി സ്വീകരിക്കുമെന്ന് ട്വിറ്റർ
അതേസമയം, തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കൊവിഡിനെ ഭയപ്പെടേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു. താൻ 20 വർഷം ചെറുപ്പമായെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ട്രംപ് പൂർണമായും രോഗത്തിൽ നിന്ന് മുക്തനായെന്ന് പറയാനാവില്ലെന്നും ഒരാഴ്ചയോളം ശ്രദ്ധ വേണമെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ സീൻ കോൺലി പറഞ്ഞിരുന്നു.
Story Highlights – Donald trump, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here