സ്വപ്‌ന, സന്ദീപ്, സരിത്ത് ചേർന്ന് കള്ളപ്പണ ഇടപാട് നടത്തി : എൻഫോഴ്‌സമെന്റ് കുറ്റപത്രം

തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്തിലെ കള്ളപ്പണ ഇടപാടുകളെ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു. സ്വപനയും സരിത്തും സന്ദീപും ചേർന്ന് കള്ളപ്പണ ഇടപാട് നടത്തിയെന്ന് ഇ.ഡി കുറ്റപത്രത്തിൽ പറയുന്നു.
303 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. പ്രതികളുടെ പക്കൽ അനധികൃത സ്വത്തുകൾ കണ്ടെത്തിയിട്ടുണ്ട്. വരവിൽ കവിഞ്ഞ ബാങ്ക് നിക്ഷേപം ഉണ്ട്. രേഖകൾ ഇല്ലാതെയാണ് ഇവയെല്ലാം നടത്തിയിരിക്കുന്നത്. ഇതെല്ലാം കള്ളപ്പണ ഇടപാടുകൾ നടന്നതിന് തെളിവാണെന്ന് ഇ.ഡി വാദിക്കുന്നു. പ്രതികൾക്കെതിരായ കുറ്റം തെളിഞ്ഞുവെന്ന് കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കുന്നുണ്ട്. മൂന്ന് പേർക്കും ജാമ്യം കൊടുക്കരുതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് കോടതി ശിക്ഷാനടപടി സ്വീകരിക്കണം എന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു.
ഡിജിറ്റൽ തെളിവുകൾ ലഭിച്ച ശേഷം അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ പറഞ്ഞു. പ്രതികൾ സ്വത്ത് സമ്പാദിച്ചത് കുറ്റകൃത്യത്തിലൂടെയെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. കേസിൽ വിശദമായ അന്വേഷണം ആവശ്യമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു.
Story Highlights – Enforcement directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here