സ്വര്‍ണക്കടത്ത്; വിദേശകാര്യമന്ത്രാലയത്തിന്റെ മെല്ലെപോക്കില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി

സ്വര്‍ണക്കടത്ത് കേസില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ മെല്ലെപോക്കില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി. വിദേശകാര്യമന്ത്രാലയത്തിന്റെ മെല്ലെപോക്ക് അന്വേഷണത്തിന്റെ വേഗതയെ ബാധിക്കുന്നതായി എന്‍ഐഎ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കും. ഫൈസല്‍ ഫരീദിനെയും റബിന്‍സിനെയും ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടി വേഗത്തിലല്ല.
ഇരുവരെയും ചോദ്യം ചെയ്യാനായെങ്കിലും മൊഴികള്‍ ഔദ്യോഗികമായി രേഖപ്പെടുത്താന്‍ സാധിക്കാത്തതിലും അന്വേഷണ ഏജന്‍സികള്‍ക്ക് അതൃപ്തിയുണ്ട്. യു.എ.ഇ നടത്തുന്ന അന്വേഷണ വിവരങ്ങള്‍ ലഭ്യമാക്കുന്നതിലും നടപടി ഇല്ലെന്നാണ് പരാതി. അനുകൂല നടപടിക്ക് ഇടപെടല്‍ വേണമെന്ന് എന്‍ഐഎ ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെടും.
Story Highlights – Gold smuggling; Complaint to NIA against the Ministry of Foreign Affairs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here