തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് ജില്ലകളിലെ കൊവിഡ് കണക്കുകൾ

തിരുവനന്തപുരം ജില്ലയിൽ 467 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 349പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 15 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 1520 രോഗമുക്തരായി. 11800പേരാണ് നിലവിൽ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
Read Also : തൃശൂർ ജില്ലയിൽ 385 പേർക്ക് കൂടി കൊവിഡ്; 460 പേർക്ക് രോഗമുക്തി
കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് ബാധയുണ്ടായത് 497 പേർക്കാണ്. ഇതിൽ 477 പേർക്കും രോഗമുണ്ടായത് സമ്പർക്കത്തിലൂടെയാണ്. 7 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. ജില്ലയിൽ മൂന്ന് പേരുടെ മരണം കൂടി കൊവിഡ് മരണമായി സ്ഥിരീകരിച്ചു. 259 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.
കാസർഗോഡ് ജില്ലയിൽ പുതുതായി 236 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 220 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. 7 പേർ ഇതരസംസ്ഥാനത്ത് നിന്നും 9 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 106 പേർക്കാണ് പുതുതായി രോഗമുക്തിയുണ്ടായത്.
Story Highlights – thiruvananthapuram kollam kasaragod covid cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here