ചിത്രീകരണം പൂർത്തിയാക്കി അവതാർ-2, മൂന്നാം ഭാഗവും അവസാന ഘട്ടത്തിലെന്ന് ജെയിംസ് കാമറൂൺ

ലോകം മുഴുവൻ ആരാധകരെ നേടിയെടുത്ത ചിത്രമാണ് ജെയിംസ് കാമറൂൺ ഒരുക്കിയ ‘അവതാർ’. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായതായി അറിയിച്ചിരിക്കുകയാണ് സംവിധായകൻ. അതിന് പുറമെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഭൂരിഭാഗവും അവസാനിച്ചുവെന്നും ജെയിംസ് കാമറൂൺ അറിയിച്ചിട്ടുണ്ട്.
ന്യൂസിലാൻഡ് പ്രധാന ലൊക്കേഷനായാണ് സിനിമ ചിത്രീകരണം നടക്കുന്നത്. ന്യൂസിലാൻഡ് കൊവിഡ് മുക്തമായ ഘട്ടത്തിലാണ് ഇവിടെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ രാജ്യത്ത് കൊവിഡ് കേസുകൾ വന്നെങ്കിലും സിനിമ ചിത്രീകരണം മുടങ്ങിയിരുന്നില്ല. ഏകദേശം നാല് വർഷങ്ങൾകൊണ്ടാണ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത്.
2009 ഡിസംബർ 19 നാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. 2012 ലാണ് ചിത്രത്തിന് തുടർ ഭാഗം ഉണ്ടാകുമെന്ന് ജെയിംസ് കാമറൂൺ അറിയിച്ചത്. ആദ്യഭാഗത്തിൽ മനുഷ്യരും പണ്ടോറയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. അവതാർ 2ന്റെ കഥ പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് സൂചന. 1832 കോടി നിർമാണ ചിലവിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കിയത്. 2022 ഡിസംബർ 16 ന് രണ്ടാം ഭാഗം റിലീസ് ചെയ്യും. 2024 ഡിസംബർ 20 ന് മൂന്നാം ഭാഗവും റിലീസ് ചെയ്യും.
Story Highlights: James Cameron reveals Avatar2,and 3 production filming completed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here