അടിസ്ഥാന നിരക്കുകളിൽ മാറ്റമില്ല; കൊവിഡ് കാല ധനനയം പ്രഖ്യാപിച്ച് ആർബിഐ

അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്താതെ കൊവിഡ് കാല ധനനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് 4 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. അടിസ്ഥാന നിരക്കിൽ മാറ്റം വരുത്താത്തതിനാൽ വായ്പാ പലിശ നിരക്കും കുറയില്ല. കൊവിഡിനെതിരായ പോരാട്ടത്തിലെ നിർണായക ഘട്ടത്തിലാണ് സാമ്പദ് വ്യവസ്ഥയെന്ന് മോണിറ്ററിംഗ് പോളിസി കമ്മിറ്റി വ്യക്തമാക്കി.
ബാങ്കുകളുടെ കരുതൽ പണ അനുപാതം എസ്എൽആർ തുടങ്ങിയവയിൽ മാറ്റം ഉണ്ടാവില്ല. വ്യവസായങ്ങൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കൂടുതൽ പണ ലഭ്യതയ്ക്ക് മാർഗം ഉറപ്പാക്കും. കടപ്പത്രങ്ങൾ തിരിച്ചു വാങ്ങിയും കമ്പനികളുടെ കടപ്പത്രങ്ങളിൽ നിക്ഷേപിക്കാൻ വായ്പ അനുവദിക്കലും നടത്തി ധനകാര്യ മേഖലയെ സഹായിക്കും. ഭവന വായ്പയ്ക്കുള്ള റിസ്‌ക് തോത് താഴ്ത്തിയിട്ടുണ്ട്. ഇത് ഭവന വായ്പ വിതരണ സ്ഥാപനങ്ങളെ സഹായിക്കും. വായ്പയുടെ പലിശയും കുറയും.
അതേസമയം, ഈ സാമ്പത്തിക വർഷം ജിഡിപി 9.5 ശതമാനം കുറയുമെന്ന് ഗവർണർ അംഗീകരിച്ചു. ഇന്നത്തെ പണ നയ പ്രഖ്യാപനത്തിന് പിന്നാലെ ഡോളർ നിരക്ക് 17 പൈസ താഴ്ന്ന് 73.07 രൂപയായി.
Story Highlights – No change in base rates; RBI announces covid term monetary policy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here