Advertisement

വയലാർ അവാർഡ് ജേതാവ് ഏഴാച്ചേരി രാമചന്ദ്രനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

October 10, 2020
2 minutes Read
ezhacheri ramachandran pinarayi

വയലാർ പുരസ്‌കാരം ലഭിച്ച കവി ഏഴാച്ചേരി രാമചന്ദ്രനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് എന്നും ഉത്കണ്ഠപ്പെട്ടിട്ടുള്ള കവിയാണ് ഏഴാച്ചേരി രാമചന്ദ്രൻ എന്ന് മുഖ്യമന്ത്രി സമൂഹ മാധ്യമത്തിൽ കുറിച്ചു. അദ്ദേഹത്തിന്റെ കൃതിക്ക് പുരസ്‌കാരം ലഭിച്ചത് സന്തോഷകരമാണെന്നും മുഖ്യമന്ത്രി.

Read Also : വയലാർ രാമവർമ സാഹിത്യ പുസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്

കുറിപ്പ്,

മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് എന്നും ഉത്ക്കണ്ഠപ്പെട്ടിട്ടുള്ള കവിയാണ് ഏഴാച്ചേരി രാമചന്ദ്രൻ. ആവശ്യമുള്ള സന്ദർഭങ്ങളിലെല്ലാം മനുഷ്യനെ വർഗ പക്ഷപാതിത്വത്തോടെ കാണുകയും ജനതയാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന ഉറച്ച വിശ്വാസം കവിതകളിൽ പ്രതിഫലിപ്പിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ‘ഒരു വെർജീനിയൻ വെയിൽക്കാലം’ എന്ന കവിതാസമാഹാരത്തിന് ഈ വർഷത്തെ വയലാർ പുരസ്‌കാരം ലഭിച്ചത് സന്തോഷകരമാണ്. അഭിന്ദനങ്ങൾ.

ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമിക്കുന്ന ശിൽപവുമാണ് അവാർഡ്. ഏഴാച്ചേരി രാമചന്ദ്രൻ ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. മൂന്ന് തവണ സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ പ്രൊഫഷണൽ നാടക ഗാനരചനയ്ക്ക് വിവിധ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Story Highlights ezhacheri ramachandran, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top