Advertisement

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ജോ ബൈഡന് വോട്ട് ചെയ്യണമെന്ന് ഗ്രേറ്റ തുൻബർഗ്

October 11, 2020
8 minutes Read

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡന് വോട്ട് ചെയ്യണമെന്ന് സ്വീഡിഷ് കാലാവസ്ഥ സംരക്ഷണ പ്രവർത്തക ഗ്രേറ്റ തുൻബർഗ്. പരിസ്ഥിതി സംരക്ഷണത്തിന് ബൈഡനാണ് ജയിക്കേണ്ടതെന്നും അവർ പറഞ്ഞു.

ഏതെങ്കിലും കക്ഷി രാഷ്ട്രീയത്തെ താൻ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ വരാനിരിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പ് എല്ലാത്തിനും മുകളിലാണ്. അതിനാൽ ജോ ബൈഡന് വേണ്ടിയാണ് എല്ലാവരും പ്രവർത്തിക്കേണ്ടത്. ജോ ബൈഡന് വോട്ട് ചെയ്യണമെന്നും ഗ്രേറ്റ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

Read Also :ഗ്രേറ്റയും മലാലയും കണ്ടുമുട്ടി; സമൂഹ മാധ്യമങ്ങളിലൂടെ കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവച്ച് ഇരുവരും

ഗ്രേറ്റയുടെ പരിസ്ഥിതി പ്രവർത്തനങ്ങളെ പുച്ഛത്തോടെയാണ് ട്രംപ് കണ്ടിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഗ്രേറ്റയുടെ മുന്നറിയിപ്പുകളെ ഡോണൾഡ് ട്രംപ് നേരത്തെ പരിഹസിച്ചിരുന്നു.

Story Highlights Greta Thunberg, Joe Biden, Donald trump

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top