ഫ്രഞ്ച് ഓപ്പൺ കിരീടം വീണ്ടും റഫേൽ നദാലിന്

ഫ്രഞ്ച് ഓപ്പൺ കിരീടം സ്‌പെയിൻ താരം റഫേൽ നദാലിന്. ഫൈനലിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെയാണ് തോൽപ്പിച്ചു. ലോക ഒന്നാം നമ്പർ താരമാണ് ജോക്കോവിച്ച്.
ഈ നേട്ടത്തോടെ റഫേൽ നദാൽ റോജർ ഫെഡറർക്കൊപ്പമെത്തി. റഫേൽ നദാലിന്റെ 20ാം ഗ്രാൻഡ് സ്ലാം നേട്ടമാണിത്. 13ാം തവണയാണ് താരം ഫ്രഞ്ച് ഓപ്പൺ നേടുന്നത്. തുടർച്ചയായ നദാലിന്റെ നാലാം ഫ്രഞ്ച് ഓപ്പൺ കിരീടമാണിത്. റഫേലിന്റെ വിജയം നേരിട്ടുള്ള സെറ്റുകൾക്കാണ്. സ്‌കോർ: 6-0,6-2,7-5.
ഏകപക്ഷീയമായ ഫൈനൽ രണ്ട് മണിക്കൂർ 43 മിനിറ്റ് നീണ്ടുനിന്നു. ഓപ്പണിംഗ് സെറ്റിലും രണ്ടാം സെറ്റിലും നദാൽ തന്റെ ആധിപത്യം ഉറപ്പിച്ചു. ഇതോടെ കളിമൺ കോർട്ടിലെ മാന്ത്രികൻ താൻ തന്നെയെന്ന് ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ് നദാൽ.
Story Highlights – rafael nadal, french open singles
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here