Advertisement

ഞായറാഴ്ച റിപ്പോർട്ട് ചെയ്തത് 6 കൊവിഡ് കേസുകൾ; അഞ്ച് ദിവസത്തിനുള്ളിൽ ഒരു നഗരം മുഴുവൻ ടെസ്റ്റ് ചെയ്യാനൊരുങ്ങി ചൈന

October 12, 2020
2 minutes Read
china city covid test

അഞ്ച് ദിവസത്തിനുള്ളിൽ ഒരു നഗരം മുഴുവൻ കൊവിഡ് ടെസ്റ്റ് നടത്താനൊരുങ്ങി ചൈന. തുറമുഖ നഗരമായ ക്വിൻഗാഡോ ആണ് കൂട്ട ടെസ്റ്റിനൊരുങ്ങുന്നത്. ഞായറാഴ്ച നഗരത്തിൽ 6 പേർക്ക് കൊവിഡ് പോസിറ്റീവായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ എന്ന്പ്പ്ണം ടെസ്റ്റ് നടത്തുന്നത്.

Read Also : കൊറോണവൈറസ് വുഹാനിലെ ലാബിൽ നിർമ്മിച്ചത്; ഞെട്ടിക്കുന്ന ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ്

ലോകത്തിൽ ആദ്യമായി വുഹാനിലാണ് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. മത്സ്യ മാർക്കറ്റിൽ നിന്നാണ് വൈറസ് ഉത്ഭവിച്ചത്. 68,138 കൊവിഡ് കേസുകളാണ് ഇതുവരെ ഹുബേ പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഹുബേയുടെ തലസ്ഥാനമാണ് വുഹാൻ. 4,512 പേർ ഹുബേയിൽ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.

അതേ സമയം, കൊറോണവൈറസ് ചൈനീസ് ലാബിൽ നിർമ്മിച്ചതാണെന്ന ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെംഗ്‌-യാൻ രംഗത്തെത്തിയിരുന്നു. ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകൾ തന്നോടുണ്ടെന്നും ചൈനീസ് അധികൃതരോട് വൈറസിനെപ്പറ്റി മുന്നറിയിപ്പ് നൽകിയപ്പോൾ അവർ അത് ചെവിക്കൊണ്ടില്ലെന്നും ലി പറയുന്നു.

Read Also : സുരക്ഷയും സാമൂഹ്യ അകലവുമില്ല; വരാന്ത്യം ആഘോഷിച്ച് വുഹാനിലെ ആളുകൾ

വുഹാനിൽ ന്യൂമോണിയയുമായി ബന്ധപ്പെട്ട പഠനങ്ങൾക്കിടെയാണ് താൻ വൈറസിനെപ്പറ്റി അറിഞ്ഞതെന്നും ലി പറയുന്നു. ലോകാരോഗ്യ സംഘടനയെ വിവരം അറിയിച്ചെങ്കിലും അവർ പ്രതികരിച്ചില്ല. വുഹാനിലെ മാർക്കറ്റിൽ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്ന സർക്കാർ അവകാശവാദം കളവാണെന്നും ലി പറഞ്ഞു.

Story Highlights China To Test Entire City In “Five Days” After Six Covid 19 Cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top