Advertisement

സ്വർണ കടത്ത് കേസ്; എം ശിവശങ്കറിനെ നാളെ വീണ്ടും ചോദ്യം ചെയ്യും

October 12, 2020
2 minutes Read

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ നാളെ ചോദ്യം ചെയ്യുന്നത് കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള ടെലിഗ്രാം, വാട്‌സ് അപ്പ് ചാറ്റുകളുടെ കൂടുതൽ വിവരങ്ങൾ കസ്റ്റംസിന് ഇന്ന് ലഭിക്കും. സി ഡാക്കിൽ നിന്നാണ് കൂടുതൽ ഡിജിറ്റൽ വിവരങ്ങൾ കൈമാറുന്നത്.

തിരുവനന്തപുരം സ്വർണ കടത്ത് കേസിൽ പല ഘട്ടങ്ങളിലായി 50 മണിക്കൂറോളമാണ് എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. നാളെ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിലാക്കും. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്‌സ് അപ്പ് ,ടെലിഗ്രാം ചാറ്റുകളുടെ വിശദാംശങ്ങൾ കസ്റ്റംസിന് ഇന്ന് ലഭിക്കും. സി ഡാക്ക് ഇത് സംബന്ധിച്ച വിവരങ്ങൾ ഇന്ന് കൈമാറാമെന്നാണ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്.
സ്വപ്നയുടെ 4 മൊബൈൽ ഫോണുകളുടെ നശിപ്പിച്ച് കളഞ്ഞ വിവരങ്ങൾ സിഡാക്ക് തിരികെയെടുത്തിട്ടുണ്ട്.
ഇതിനായി കസ്റ്റംസ് നേരത്തെ അപേക്ഷ സമർപ്പിച്ചിരുന്നു. ഈ വിവരങ്ങൾ ശിവശങ്കറിനെതിരെയുള്ള തെളിവാക്കി മാറ്റാൻ കഴിയുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.

അതേ സമയം, സ്വപ്നയുമൊത്തുള്ള വിദേശ യാത്രകൾ സംബന്ധിച്ച് ക്യത്യമായ മറുപടി നൽകാൻ ശിവശങ്കറിന് കഴിഞ്ഞിട്ടില്ല. ശിവശങ്കർ സ്വപ്പനയ്ക്ക് വഴിവിട്ട സഹായം ചെയ്ത് നൽകിയെന്ന നിഗമനത്തിലാണ് കസ്റ്റംസ് സംഘം.

Story Highlights Gold smuggling case; M Shivashankar will be questioned again tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top