രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനം; പൊതുവിദ്യാഭ്യാസ രംഗത്ത് കുതിച്ച് കേരളം

പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളം. ഒന്നു മുതൽ ഏഴുവരെ എല്ലാ സ്‌കൂളുകളിലും ഹൈടെക് ലാബുകളും എട്ടു മുതൽ പ്ലസ് ടു വരെ 45,000 ക്ലാസ് മുറികളുമാണ് ഹൈടെക് ആയി മാറിയത്.
പൊതുവിദ്യാലയങ്ങൾ ഹൈടെക്കായി മാറിയത് നാടിന്റെ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽ.ഡി.എഫ് സർക്കാരിന്റേത് മാത്രമാണ് ഈ നേട്ടമെന്ന് അവകാശപ്പെടുന്നില്ല. ഓൺലൈൻ ക്ലാസുകൾ തുടങ്ങാൻ കഴിഞ്ഞത് വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക വിദ്യ നടപ്പാക്കിയതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ അധ്യാപക സംഘടനയ്ക്ക് നേരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. നാടിന്റെ നേട്ടം വക്രീകരിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് അവരുടെ പ്രചാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also :സംസ്ഥാനത്ത് സ്‌കൂളുകൾ ഉടൻ തുറക്കില്ല
എല്ലാ വീടുകളിലും മാർച്ചിനകം ഇന്റർനെറ്റ് സൗകര്യം നൽകുമെന്ന് മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷനായിരുന്നു. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉൾപ്പെടെ വിവിധ മന്ത്രിമാർ ചടങ്ങിൽ പങ്കെടുത്തു. കിഫ്ബിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. 793 കോടി അനുവദിച്ചതിൽ 595 കോടി ഉപയോഗിച്ച് പദ്ധതി പൂർത്തിയാക്കി.
Story Highlights – School, High tech lab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here