കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലീവ് ട്രാവൽ കൺസഷനും ഉത്സവബത്തയും

ഉത്സവ- പുതുവത്സര സീസണിന് മുന്നോടിയായി രാജ്യത്തെ വിപണികൾ സജ്ജീവമാക്കാൻ കേന്ദ്രസർക്കാരിന്റെ ശ്രമം. മൂലധന ചെലവുകൾക്കായി 12,000 കോടി രൂപയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങൾക്ക് നൽകാൻ ധനമന്ത്രാലയം തീരുമാനിച്ചു. കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലീവ് ട്രാവൽ കൺസഷൻ(എൽടിസി) ഇനത്തിൽ ഒറ്റത്തവണ ക്യാഷ് വൗച്ചർ സ്‌കീമും 10,000 രൂപ ഉത്സവബത്തയും പ്രഖ്യാപിച്ചു. ചില ചെലവുകൾ മുൻകൂട്ടി ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ സാമ്പത്തിക വിവേക പൂർണമായ രീതിയിൽ ഉപഭോക്തൃ ആവശ്യം വർധിപ്പിക്കുന്നതിനാണ് പുതിയ പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ധനമന്ത്രി അവകാശപ്പെട്ടു.
ഒടുവിൽ പതിനെട്ടാം അടവ്. ഉത്സവ സീസന് മുന്നോടിയായി വിപണികൾ സജീവമാക്കുകയാണ് ലക്ഷ്യം. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എൽടിസി കാഷ് വൗച്ചർ സ്‌കീം അവതരിപ്പിക്കുന്നതിന് 5,675 കോടി നീക്കിവച്ചു. പൊതുമേഖലയിലെ ബാങ്കുകളിലും സ്ഥാപനങ്ങളിലും എൽടിസി പദ്ധതിയ്ക്കായി 1,900 കോടി രൂപയാണ് വകയിരുത്തി. നാലുവർഷം ഒരു ബ്ലോക്കായി കണക്കാക്കി ഒറ്റത്തവണയാണ് ലീവ് ട്രാവൽ കൺസഷൻ (എൽടിസി)അനുവദിക്കുക. പേ സ്‌കെയിലിനനുസരിച്ചാകും വിമാന, ട്രെയിൻ യാത്രാ നിരക്കുകൾക്ക് അർഹത. 10 ദിവസത്തെ ശമ്പളവും ഡിഎയും നൽകും.
സംസ്ഥാനങ്ങൾക്കുള്ള പരിഗണന മൂലധന ചെലവിന് പലിശരഹിത കടം നല്കിയാണ്. 12,000 കോടി രൂപയുടെ ഇപ്രകാരം ചെലവാക്കും. 50വർഷത്തിനുള്ളിലാണ് ഇത് തിരിച്ചടയ്ക്കേണ്ടത്. അനുവദിച്ച തുകയിൽ 200 കോടി രൂപവീതം വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഖജനാവിലെത്തും. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് 450 കോടി രൂപവീതമാണ് ലഭിയ്ക്കുക. ബാക്കിയുള്ള 7,500 കോടി രൂപ മറ്റ് സംസ്ഥാനങ്ങൾക്കും വിതിയ്ക്കും.
ജിഡിപി നിരക്ക് ഈ സാമ്പത്തിക വർഷം രണ്ടക്കത്തിൽ താഴെ കൂപ്പുകുത്തുന്നത് ഒഴിവാക്കുകയാണ് പ്രഖ്യാപനങ്ങൾ വഴിയുള്ള സർക്കാർ ലക്ഷ്യം. ജിഎസ്ടി നഷ്ടപരിഹാര വിഷയത്തിൽ കേന്ദ്രം അയവില്ലെന്ന വ്യക്തമാക്കൽ കൂടിയാണ് ധനമന്ത്രിയുടെത്.
Story Highlights – Leave Travel Concession and Festivities for Central Government Employees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here