Advertisement

ലിബിയയിൽ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാർ മോചിതരായി

October 12, 2020
1 minute Read

ലിബിയയിൽ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചു. ഏഴ് പേരും സുരക്ഷിതരെന്ന്
ടുണീഷ്യയിലെ ഇന്ത്യൻ അംബാസിഡർ അറിയിച്ചു.

സെപ്റ്റംബർ പതിനാലിനാണ് ആന്ധ്രാപ്രദേശ്, ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ് സ്വദേശികളായ ഏഴ് പേരെ ലിബിയയിലെ ആസ്ഷ്‌വെരിഫിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്ത്യൻ സംഘത്തെ ലിബിയയിൽ തട്ടിക്കൊണ്ടുപോയ കാര്യം കേന്ദ്രസർക്കാർ സ്ഥിരീകരിച്ചത്. തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാനായി നടപടികൾ സ്വീകരിക്കുന്നതായും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ലിബിയയിൽ ഇന്ത്യയ്ക്ക് എംബസി ഇല്ലാത്തതിനാൽ ടുണീഷ്യയിലെ ഇന്ത്യൻ അംബാസിഡറാണ് വിഷയത്തിൽ ഇടപെട്ടത്.

Story Highlights Libiya, Kidnap

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top