വാട്സ് ആപ്പ് വഴി ശരീരഭാരം കുറക്കാം, ഫിറ്റ്നസ് നിലനിർത്താം! കൊവിഡ് കാലത്ത് ജിമ്മില് പോകാൻ മടിക്കുന്നവർക്ക് ആശ്വാസവാർത്ത

ശരീരഭാരം എന്നത് ഒരു സൗന്ദര്യ പ്രശ്നമേ അല്ല. തടി കൂടിയിരുന്നാലും കുറഞ്ഞിരുന്നാലും നിങ്ങൾ സുന്ദരനാണ്, സുന്ദരിയാണ്. എന്നാൽ ശരീര ഭാരത്തിൽ വരുന്ന ഈ വ്യതിയാനങ്ങൾ ചിലപ്പോഴെങ്കിലും ആരോഗ്യ പ്രശ്നത്തിലേക്ക് വഴി തെളിക്കും.
അമിതഭാരമുള്ളവരെ കൊളസ്ട്രോൾ, ഡയബറ്റിസ്, ഹൃദ്രോഗം എന്നിവ വരെ ബാധിച്ചേക്കാം. കൂടാതെ സ്ത്രീകൾക്ക് പിസിഒഡി, പിസിഒഎസ് എന്നീ ആരോഗ്യ പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ടി വരുന്നു. അതുകൊണ്ട് തന്നെ ഒരു വ്യക്തിയുടെ ഉയരത്തിനനുസരിച്ചുള്ള ശരീരഭാരം ക്രമീകരിക്കുക എന്നത് ചില അവസരങ്ങളിൽ അനിവാര്യമാകും. അത്തരക്കാരെ സഹായിക്കുകയാണ് അബിൻസ് ട്രാൻസ്ഫോമേഷൻ പ്രോഗ്രാം അഥവാ എടിപി.
കൊവിഡ് കാലമായതിനാൽ ജിമ്മിൽ പോകാൻ മടിക്കുന്നവർക്ക് എടിപി. ഉപകാരപ്രദമാണ്. കാരണം നിങ്ങളുടെ ശരീരഭാരം ക്രമീകരിക്കാൻ ട്രെയ്നർമാർ സഹായം നൽകുന്നത് വാട്സ് ആപ്പിലൂടെയാണ്.
പ്രോഗ്രാമിന്റെ ഭാഗമാകുന്ന എല്ലാവരേയും ഒരേ പോലെ അല്ല ട്രെയിൻ ചെയ്യുന്നത്. ഒരു വ്യക്തിയുടെ ജീവിത രീതി, ശാരീരിക അവസ്ഥ ഇവയെല്ലാം കണക്കിലെടുത്ത് ഭാരം കൂട്ടാനും, കുറയ്ക്കാനുമുള്ള ഡയറ്റ് പ്ലാൻ, വ്യായാമ മുറകൾ എന്നിവ ഓരോ വ്യക്തിക്കും വാട്സ് ആപ്പിലൂടെ തന്നെ നൽകും.
ഇതിന്റെ അടുത്ത ഘട്ടമെന്നോണം വെർച്വൽ ക്ലാസുകളും ആരംഭിക്കുകയാണ് എടിപി. വാട്സ് ആപ്പിൽ റെക്കോർഡഡ് സെഷനുകളാണ് ലഭിക്കുന്നതെങ്കിൽ വെർച്വൽ സെഷനിൽ ലൈവായിട്ടാകും ട്രെയ്നർമാർ നിങ്ങൾക്കൊപ്പം ചേരുക. അംഗീകൃത ട്രെയിനർമാരാണ് എടിപിയിൽ പ്രവർത്തിക്കുന്നത്.
ലോകത്ത് ഏത് കോണിലാണെങ്കിലും, ഏത് സമയത്തും ട്രെയിനറുടെ സഹായം നിങ്ങൾക്ക് ലഭ്യമാകും എന്നതാണ് എടിപി.യുടെ പ്രത്യേകത. മലപ്പുറം പെരിന്തൽമണ്ണയിൽ രണ്ട് ഓഫിസുകളും, കോഴിക്കോടും എടിപിയുടെ സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്.
Join ATP program : https://bit.ly/ATPFitnessProgram
ATP YouTube channel : https://youtu.be/YDXcf6lc5Ac
ATP Instagram: https://instagram.com/atponline?r=nametag
Visit Abin Green facebook page: https://www.facebook.com/abingreensoffical/
മുമ്പ് ജിമ്മുകളിൽ എടിപിയുടെ സേവനം ലഭ്യമായിരുന്നു. എന്നാൽ ഒരു സമയം 15 പേരുടെ ബാച്ച് മാത്രമേ സാധ്യമായിരുന്നുള്ളു. അങ്ങനെയാണ് ഓൺലൈനായും ട്രെയിനിംഗ് നൽകാമെന്ന ആശയം സ്ഥാപകൻ അബിൻ ആലോചിക്കുന്നത്.
ഓൺലൈനായി എങ്ങനെ ഇത് സാധ്യമാകും എന്ന് അത്ഭുതപ്പെടുന്നവരുടെ മുന്നിൽ നിരവധി ഉദാഹരണങ്ങളുണ്ട്. രണ്ട് വർഷങ്ങളായി പ്രവർത്തിക്കുന്ന എടിപിയിലൂടെ തങ്ങളാഗ്രഹിച്ച രൂപമാറ്റം നേടിയത് രണ്ടായിരത്തോളം പേരാണ്.
Story Highlights – weight gain loss through whatsapp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here