ഉത്തർപ്രദേശിൽ പീഡനത്തിനിരയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തു

ഉത്തർപ്രദേശിൽ പീഡനത്തിനിരയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തു. പരാതിയിൽ പൊലിസ് നടപടി എടുക്കാത്തതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു.
ഉത്തർപ്രദേശിൽ മണിക്പൂരിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരിയാണ് ജീവനൊടുക്കിയത്. തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയുടെ മ്യതദേഹം കണ്ടെത്തിയത്.
വനത്തിൽ കൊണ്ടുപോയാണ് മുൻ ഗ്രാമത്തലവന്റെ മകൻ ഉൾപ്പെടെയുള്ളവർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാൾ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ചിത്രകൂട് പൊലീസ് സൂപ്രണ്ട് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പീഡനം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
Story Highlights – uttar pradesh dalit woman raped suicide
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here