Advertisement

ലാവ്‌ലിൻ കേസിൽ സാവകാശം വേണമെന്ന് സിബിഐ

October 15, 2020
1 minute Read

ലാവ്‌ലിൻ കേസിൽ സാവകാശം വേണമെന്ന് സിബിഐ സുപ്രിംകോടതിയിൽ. രണ്ടാഴ്ച കൂടിയാണ് സമയം ആവശ്യപ്പെട്ടിരിക്കുന്നത്. വിശദമായ സ്റ്റേറ്റ്‌മെന്റ് ഫയൽ ചെയ്യാൻ കൂടുതൽ സമയം വേണമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്. കേസിൽ ഹർജികൾ പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ ഈ നീക്കം.

സമയം ആവശ്യപ്പെട്ട് രണ്ട് വരി മാത്രമുള്ള കത്താണ് സിബിഐ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. കേസിൽ തെളിവുകളുമായി ബന്ധപ്പെട്ട കുറിപ്പുകൾ തയാറാക്കാൻ രണ്ടാഷ്ച സമയം വേണമെന്നാണ് കോടതിയെ അറിയിച്ചിട്ടുള്ളത്. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിനാണ് കത്ത് കൈമാറിയിട്ടുള്ളത്.
എല്ലാ കേസുകൾക്കുമൊടുവിൽ നാളെ കേസ് ലിസ്റ്റ് ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് സിബിഐയുടെ ഈ നീക്കം. രണ്ട് കോടതികൾ അന്തിമ വിധി പറഞ്ഞ കേസിൽ വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ കേസിൽ വാദം കേൾക്കുവെന്ന് സുപ്രിംകോടതി മുൻപ് വ്യക്തമാക്കിയിരുന്നു.

Story Highlights CBI seeks delay in Lavalin case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top