കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള തിയതി നവംബര്‍ 30 വരെ നീട്ടി

കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസത്തെ ക്വാര്‍ട്ടര്‍ നികുതി അടയ്ക്കാനുള്ള അവസാന തീയതി നവംബര്‍ 30 വരെ നീട്ടിയതായി മോട്ടോര്‍ വാഹന വകുപ്പ്. ചരക്ക് വാഹനങ്ങളുടെ ജൂലൈ, ഓഗസ്ത് , സെപ്തംബര്‍ മാസത്തെ ക്വാര്‍ട്ടര്‍ നികുതി അടയ്ക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 30 വരെ നീട്ടിയിട്ടുണ്ട്.
സ്റ്റേജ് കാര്യേജ് ബസുകളുടെയും കോണ്‍ട്രാക്ട് കാര്യേജുകളുടെയും ജൂലൈ, ഓഗസ്ത്, സെപ്തംബര്‍ മാസത്തെ ക്വാര്‍ട്ടര്‍ നികുതി പൂര്‍ണമായും ഒഴിവാക്കിയിരുന്നു. എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ബസുകളുടെ (EIB) ഏപ്രില്‍, മെയ്, ജൂണ്‍ , ജൂലൈ , ഓഗസ്ത്, സെപ്തംബര്‍ എന്നീ മാസങ്ങളിലെ രണ്ട് ക്വാര്‍ട്ടര്‍ നികുതിയും പൂര്‍ണമായും ഒഴിവാക്കിയിരുന്നു.
Story Highlights – contract carriage vehicles tax
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here