ഇടശേരി, വൈലോപ്പിള്ളി എന്നിവരൊക്കെ ഉള്ളപ്പോൾ തനിക്കെന്ത് ജ്ഞാനപീഠം എന്ന് ചോദിച്ചിരുന്നു അക്കിത്തം : എംഡി രാജേന്ദ്രൻ

മഹാകവി അക്കിത്തത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗാനരചയിതാവ് എം.ഡി രാജേന്ദ്രൻ. അത്രമേൽ എളിമയും വിനയവും മുഖമുദ്രയായിരുന്ന അക്കിത്തം ഇടശേരി, വൈലോപ്പിള്ളി എന്നിവരൊക്കെ ഉള്ളപ്പോൾ തനിക്കെന്ത് ജ്ഞാനപീഠം എന്ന് ചോദിച്ചിരുന്നതായി എം.ഡി രാജേന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു.
2019ൽ നവംബർ 29നാണ് അക്കിത്തത്തിന് ജ്ഞാനപീഠം ലഭിക്കുന്നത്. സെപ്തംബർ 2020ന് മന്ത്രി എ.കെ ബാലൻ അക്കിത്തത്തിന്റെ കുമാരനെല്ലൂരിലുള്ള വീട്ടിലെത്തിയാണ് പുരസ്‌കാരം സമ്മാനിച്ചത്. വിവിധ സാഹിത്യ ശാഖകളിൽ കൈമുദ്ര പതിപ്പിച്ച അക്കിത്തം ഭാഷയ്ക്ക് നൽകിയ നിസ്തുല സംഭാവനകൾ മാനിച്ചായിരുന്നു പുരസ്‌കാരം.
ആകാശവാണിയിൽ ജോലി അനുഷ്ടിച്ചിരുന്ന കാലത്ത് അക്കിത്തത്തോടൊപ്പം ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് എം.ഡി രാജേന്ദ്രൻ. ചെയ്യുന്ന ജോലിയോട് ഏറെ ആത്മാർത്ഥത വെച്ചുപുലർത്തിയിരുന്നുവെന്നും എംഡി രാജേന്ദ്രൻ ഓർമിച്ചു.
Story Highlights – md rajendran on akkitham
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here