Advertisement

ട്രെയിൻ തടയൽ സമരം; ചരക്ക് തീവണ്ടികളെ ഒഴിവാക്കണമെന്ന പഞ്ചാബ് സർക്കാരിന്റെ അഭ്യർത്ഥനയിൽ കർഷക സംഘടനകളുടെ തീരുമാനം ഇന്ന്

October 15, 2020
3 minutes Read

ട്രെയിൻ തടയൽ സമരത്തിൽ നിന്ന് ചരക്ക് തീവണ്ടികളെ ഒഴിവാക്കണമെന്ന പഞ്ചാബ് സർക്കാരിന്റെ അഭ്യർത്ഥനയിൽ കർഷക സംഘടനകളുടെ തീരുമാനം ഇന്ന്. പഞ്ചാബിലെ ബർണാലയിലാണ് 30 കർഷക സംഘടനകൾ ഇതു സംബന്ധിച്ച യോഗം ചേരുന്നത്.

ട്രെയിൻ തടയൽ സമരം കാരണം താപനിലയങ്ങളിലേക്കുള്ള കൽക്കരിയുടെ വരവ് പൂർണമായും നിലച്ചിരുന്നു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി മുൻകൂട്ടി കണ്ട് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ട്രെയിൻ തടയൽ സമരത്തിൽ ഇളവ് അഭ്യർത്ഥിക്കുകയായിരുന്നു. അതേസമയം, കർഷകരെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി മഹാരാഷ്ട്രയിലെ പതിനായിരം ഗ്രാമങ്ങളിൽ ഇന്ന് വിർച്വൽ റാലികൾ സംഘടിപ്പിക്കും. മഹാരാഷ്ട്ര കോൺഗ്രസ് ഘടകത്തിന്റെ ആഭിമുഖ്യത്തിലാണ് വിർച്വൽ റാലി.

Story Highlights Train blockade strike; The decision was taken today by farmers’ organizations at the request of the Punjab government to scrap freight trains

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top