ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്; വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംസി കമറുദ്ദീന്‍ എംഎല്‍എ ഹൈക്കോടതിയില്‍

കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ്‌ലിം ലീഗ് നേതാവും എംഎല്‍എയുമായ എംസി കമറുദ്ദീന്‍ ഹൈക്കോടതിയില്‍. തനിക്കെതിരായ വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എ കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിക്ഷേപകരുമായുള്ള കരാര്‍ പാലിക്കുന്നതില്‍ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും അത് സിവില്‍ കേസ് ആണെന്നും കമറുദ്ദീന്‍ ഹൈക്കോടതിയെ അറയിച്ചു.
പൊലീസിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഹര്‍ജിയില്‍ പറയുന്നു. കമറുദ്ദീന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. ഈ മാസം 27ന് കേസ് കോടതി വീണ്ടും പരിഗണിക്കും. നിലവില്‍ 85 ലേറെ പരാതികളിലാണ് പൊലീസ് കമറുദ്ദീനിനെതിരെ കേസ് എടുത്തിട്ടുള്ളത്.
Story Highlights – MC Kamaruddin approach High Court seeking quashing of fraud case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here