Advertisement

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷത്തിലേക്ക്

October 16, 2020
2 minutes Read

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 63,371 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 895 പേർ മരിച്ചു. രോഗം ഭേദമായവരുടെ എണ്ണം 64 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 87 ശതമാനത്തിൽ തുടരുന്നു.

രാജ്യത്തെ രോഗവ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. രോഗികളേക്കാൾ കൂടുതൽ രോഗം ഭേദമാകുന്നവരുടെ എണ്ണം വർധിക്കുന്നതാണ് ആശ്വാസകരമായ കണക്ക്. 73,70,469 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,12,161 പേർ മരിച്ചു. രോഗം ഭേദമായവരുടെ എണ്ണം 64,53,780 ലെത്തി. ചികിത്സയിൽ ഉള്ളവരുടെ എണ്ണം 8,04,528 ആയി കുറഞ്ഞു. 87.56 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണനിരക്ക് 1.52 ശതമാനത്തിൽ തന്നെ തുടരുന്നു. പ്രശസ്ത ഗായകൻ കുമാർ സാനുവിന് കൊവിഡ് സ്ഥിരീകരിച്ചു. കുമാർ സാനു തന്നെയാണ് രോഗവിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

മഹാരാഷ്ട്ര, കർണാടകം ,കേരളം എന്നീ മൂന്നു സംസ്ഥാനങ്ങളിലാണ് പ്രതിദിന കേസുകളുടെ വർധനവ്. മഹാരാഷ്ട്രയിൽ വീണ്ടും പതിനായിത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. 10,24,622 സാമ്പിളുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.

Story Highlights number of covid victims in the country has reached 74 lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top