ലക്ഷദ്വീപിലേക്ക് കഞ്ചാവ് കടത്തല്‍; പട്ടാളക്കാരന്‍ പിടിയില്‍

ലക്ഷദ്വീപിലേയ്ക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ പട്ടാളക്കാരന്‍ പിടിയില്‍. ലക്ഷദ്വീപ് കടമത്ത് സ്വദേശി അബ്ദുള്‍ നാസിബാണ് പിടിയിലായത്. ഇയാള്‍ മദ്രാസ് റെജിമെന്റില്‍ പട്ടാളക്കാരനായിരുന്നു.
കൊച്ചിയില്‍ നിന്ന് പാഴ്‌സലായി കഞ്ചാവ് ലക്ഷദ്വീപിലേയ്ക്ക് കടത്താന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. രണ്ടര കിലോ കഞ്ചാവുമായാണ് അബ്ദുള്‍ നാസിബിനെ ഹാര്‍ബര്‍ പൊലീസ് പിടികൂടിയത്. കഴിഞ്ഞ കുറച്ച് നാളുകളായി താന്‍ ലീവിലാണെന്ന് ഇയാള്‍ പൊലീസുകാരെ അറിയിച്ചു.
മുന്‍പ് മൂന്ന് തവണ പാഴ്‌സലില്‍ നിന്ന് കഞ്ചാവ് പിടികൂടിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ലക്ഷദ്വീപില്‍ എത്തിച്ച് നാല് ഇരട്ടി തുകയ്ക്കാണ് കഞ്ചാവ് വില്‍പന നടത്തിയിരുന്നതെന്നും വിവരം.
Story Highlights – cannabis seized, soldier caught, lakshadweep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here