ചായയ്‌ക്കൊപ്പം അറിവുകളും വിളമ്പി ‘ചായയും ചർച്ചയും’

അറിവ് നേടുകയെന്നത് ചെറിയ കാര്യമല്ല. സോഷ്യൽ മീഡിയയുടെ വരവോടെ അത് ഒരു പരിധി വരെ സംഭവിക്കുന്നുണ്ട്. ലോകത്തിന്റെ പലകോണിൽ നിന്നുമുള്ള വാർത്തകളും ദൃശ്യങ്ങളുമാണ് നമ്മുടെ വിരൽ തുമ്പിൽ ലഭിക്കുന്നത്. നൂറുകണക്കിന് വാർത്തകൾക്കിടെ എന്നാൽ നാം അറിഞ്ഞിരിക്കേണ്ട പലതും ‘മുങ്ങി’ പോകും. ഇതിനൊരു പരിഹാരമാണ് ‘ചായയും ചർച്ചയും’.
സ്ഥിരം ചായക്കടയിലെ സമയം കൊല്ലി ചർച്ചകളിൽ നിന്നും മാറി ചർച്ചകളിലൂടെ ലോക അറിവുകളും വിജ്ഞാനങ്ങളും പകരുകയാണ് ചായയും ചർച്ചയും എന്ന ഇൻഫോമെറ്റിവ് വെബ് സീരീസ്.
വിനോദവും വാർത്തയും പ്രേക്ഷകർക്ക് സമ്മാനിച്ച ഇൻസൈറ്റ് മീഡിയ സിറ്റിയുടെ മറ്റൊരു ഡിജിറ്റൽ സംരംഭമായ ക്യു ടിവിയിലാണ് ‘ചായയും ചർച്ചയും’.
പ്രേക്ഷകരെ ബോറടിപ്പിക്കാതെ ഹാസ്യ രൂപത്തിൽ ഒരു ചായക്കടയിൽ സംഭവിക്കുന്ന കാര്യങ്ങൾ പറയുകയും ഒപ്പം അതിനിടെ ചില അറിവുകളും പകരുകയാണ് ‘ചായയും ചർച്ചയും’. വൈ, ഹിമാലയത്തിലെ കശ്മലൻ എന്നീ ചിത്രങ്ങളിലൂടെയും, ഫഌവേഴ്‌സിന്റെ ഡബിൾ ഡെക്കർ എന്ന വെബ് സീരീസിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ ആനന്ദ് മന്മഥൻ അടക്കമുള്ളവരാണ് ഈ ഇൻഫോമേറ്റിവ് വെബ് സീരീസിലും വേഷമിടുന്നത്.
Story Highlights – chayayum charchayum informative web series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here