‘ആദിത്യ താക്കറെ സുശാന്തിനെ കൊന്നത് താനെന്ന് സമ്മതിച്ചു’ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ വ്യാജം [fact check]

/- അൻസു എൽസ സന്തോഷ്
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിനെ കൊന്നത് മഹാരാഷ്ട്ര മന്ത്രിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെയാണെന്ന പേരില്‍ പ്രചരിക്കുന്ന വിഡിയോ വ്യാജം.
ആദിത്യ ഇതെല്ലാം സമ്മതിച്ചതായി അവകാശപ്പെട്ട് ജൂനിയര്‍ താക്കറെയുടെ പേരില്‍ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വിഡിയോ 1.2 ദശലക്ഷം പേര്‍ കാണുകയും 34,000ല്‍ അധികം പേര്‍ പങ്കുവയ്ക്കുകയും ചെയ്തു.
Read Also : അലോയ് വീൽ ഘടിപ്പിച്ചാൽ പിഴ ചുമത്തുമോ ? [24 Fact Check]
രാമരാജ്യസര്‍ക്കാര്‍ എന്ന ഫേസ്ബുക്ക് പേജിലാണ് വിഡിയോ അപ്ലോഡ് ചെയ്തത്. സുശാന്തിനെ കൊന്ന ആദിത്യ താക്കറെ താനാണെന്ന് പറഞ്ഞുകൊണ്ട് വിഡിയോയില്‍ പ്രത്യക്ഷപ്പെട്ട ആള്‍ ആദിത്യ താക്കറെ അല്ലെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാണ്.
യൂട്യൂബറും മോഡലുമായ സഹില്‍ ചൗധരിയാണ് ആദിത്യ താക്കറെ എന്നവകാശപ്പെട്ട് വിഡിയോയിലുള്ളത്. സുശാന്തിന്റെ മരണത്തിന് പുറമേ പല വിഷയങ്ങളിലും കള്ളം പ്രചരിപ്പിക്കുന്നതിന് കൈയോടെ പിടിക്കപ്പെട്ട വ്യക്തിയാണിയാള്‍.
പിന്നാലെ മുംബൈ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. എന്നിട്ടും ബിജെപി അനുഭാവിത്വം പരസ്യമാക്കിയ നടി കങ്കണ റണൗട്ട് ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഈ വ്യാജന് പരസ്യപിന്തുണ നല്‍കി.
Story Highlights – fact check, 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here