കൊവിഡ് ആശങ്ക അകലാതെ രാജ്യം; മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ കേസുകൾ പതിനായിരത്തിന് മുകളിൽ

കൊവിഡ് ആശങ്ക അകലാതെ രാജ്യം. മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ കേസുകൾ പതിനായിരത്തിന് മുകളിൽ തന്നെ തുടരുന്നു. കർണാടകയിൽ ഏഴായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 74 ലക്ഷത്തിൽ തുടരുന്നു. അതേസമയം രോഗമുക്തി നിരക്ക് 88 ശതമാനത്തിലേക്ക്
24 മണിക്കൂറിനിടെ 10,259 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥീകരിക്കുകയും 250 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 15,86,321 ആയി. മരണസംഖ്യ 41,965. കർണാടകയിൽ 7184 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 7,50,000 കടന്നു.
മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് സംസ്ഥാനം കേരളമാണ്. ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ 4000 ന് താഴെയാണ് താഴെയാണ്.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി. കേന്ദ്ര ആരോഗ്യമന്ത്രി, നീതി ആയോഗ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. വരാനിരിക്കുന്ന ഉത്സവകാലങ്ങളിൽ ജനങ്ങൾ സ്ഥിതി മനസിലാക്കി പെരുമാറാൻ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പു നൽകി. കൂടാതെ ആഗോള സമൂഹത്തെ കൂടി മുൻനിർത്തിയാകണം രാജ്യത്തെ വാക്‌സിൻ നിർമാണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Story Highlights – covid concerns the country; In Maharashtra, the daily number of cases is over ten thousand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here