എം ശിവശങ്കര്‍ മുന്‍കൂര്‍ ജ്യാമത്തിനായി നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കൂര്‍ ജ്യാമത്തിനായി നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. ശിവശങ്കറിന്റെ അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തയാറാക്കി എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഇന്ന് മെഡിക്കല്‍ കോളജ് അധികൃതരോട് കസ്റ്റംസ് കൂടുതല്‍ വിശദാംശങ്ങള്‍ തേടും. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് പുറമേ, കസ്റ്റംസ് നിയോഗിക്കുന്ന പ്രത്യേക വിദഗ്ധ സംഘവും ശിവശങ്കറിനെ പരിശോധിച്ചേക്കും.
നിലവില്‍ ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ല എന്ന പ്രാഥമിക വിലയിരുത്തലാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കുള്ളത്. ശിവശങ്കറിന്റെ ചികിത്സയ്ക്കായി രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന് ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
Story Highlights – M Shivashankar approach the high court for anticipatory bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here