Advertisement

ഐപിഎൽ മാച്ച് 37: ചെന്നൈക്ക് ബാറ്റിംഗ്; ഇരു ടീമുകളിലും മാറ്റങ്ങൾ

October 19, 2020
1 minute Read
csk rr ipl toss

ഇന്ത്യൻ പ്രീമിയർ ലീഗ് 37ആം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ സിഎസ്കെ നായകൻ എംഎസ് ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്. പരുക്കേറ്റ ഡ്വെയിൻ ബ്രാവോയ്ക്ക് പകരം ജോഷ് ഹേസൽവുഡ് ടീമിലെത്തി. കരൺ ശർമ്മയ്ക്ക് പകരം പീയുഷ് ചൗളയും കളിക്കും. രാജസ്ഥാനിൽ ജയ്ദേവ് ഉനദ്കട്ട് പുറത്തായി. പകരം അങ്കിത് രാജ്പൂത് ടീമിലെത്തി.

പോയിൻ്റ് ടേബിളിൽ യഥാക്രമം എട്ടാം സ്ഥാനത്തും ഏഴാം സ്ഥാനത്തുമുള്ള ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം അവസാനത്തെ പ്രതീക്ഷയാണ്. ഈ മത്സരത്തിൽ പരാജയപ്പെട്ടാൽ പ്ലേ ഓഫ് സാധ്യതകൾ ഏറേക്കുറെ അവസാനിക്കും. ഇരു ടീമുകളും 9 മത്സരങ്ങൾ വീതം കളിച്ചപ്പോൾ 3 ജയം സഹിതം 6 പോയിൻ്റുണ്ട്.

പങ്കെടുത്ത എല്ലാ സീസണുകളിലും പ്ലേ ഓഫിൽ കടന്ന ടീമെന്ന റെക്കോർഡ് ചെന്നൈക്ക് കൈമോശം വരുമോ എന്നതാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. ചെന്നൈയുടെ ടീം സെലക്ഷനും കളിയോടുള്ള സമീപനവും വ്യാപകമായി വിമർശിക്കപ്പെടുന്നുണ്ട്. തുടർച്ചയായ പരാജയങ്ങൾക്കു ശേഷവും കഴിഞ്ഞ മത്സരത്തിൽ കേദാർ ജാദവ് ടീമിൽ എത്തിയതും കളിച്ച ഒരു മത്സരത്തിൽ മികച്ച പ്രകടനം നടത്തിയിട്ടും ജഗദീശനെ കളത്തിൽ ഇറക്കാത്തതും ആരാധകർ ചോദ്യം ചെയ്യുന്നു

രാജസ്ഥാൻ റോയൽസ് മാനേജ്മെൻ്റിൻ്റെ മണ്ടൻ തീരുമാനങ്ങളാണ് ഫ്രാഞ്ചൈസിയുടെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. ഉത്തപ്പ, വോഹ്റ, സഞ്ജു എന്നിങ്ങനെ എസ്റ്റാബ്ലിഷ്ഡ് ഓപ്പണർമാർ ഉണ്ടായിട്ടും ബെൻ സ്റ്റോക്സിനെ ഓപ്പൺ ചെയ്യിക്കാനുള്ള നീക്കം അത്ഭുതകരമായിരുന്നു. ഒരുപാട് മത്സരങ്ങൾക്കു ശേഷം ഉത്തപ്പയെ ഓപ്പൺ ചെയ്യിപ്പിച്ചു എങ്കിലും സ്റ്റോക്സിനെ വീണ്ടും ഓപ്പണറായി പരീക്ഷിച്ചത് വിജയം കണ്ടില്ല. സ്റ്റോക്സ് മധ്യനിരയിൽ കളിക്കുമ്പോൾ ബാറ്റിംഗിനു കൂടുതൽ ഡെപ്ത് ഉണ്ടാവും എന്നത് രാജസ്ഥാൻ മാനേജ്മെൻ്റ് മനസ്സിലാക്കുന്നില്ല. സഞ്ജുവിൻ്റെ ഏറ്റവും മികച്ച പൊസിഷൻ മൂന്നാം നമ്പറാണ് എന്ന് തെളിയിക്കപ്പെട്ടതാണെങ്കിലും മിക്ക മത്സരങ്ങളിലും സഞ്ജു നാലാം നമ്പറിലാണ് ഇറങ്ങിയത്.

Story Highlights chennai super kings rajasthan royals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top