ബിജു രമേശ് തെളിവുകള്‍ പുറത്തു വിടട്ടെ; പി.ജെ. ജോസഫ്

ബിജു രമേഷ് തെളിവുകള്‍ പുറത്തു വിടട്ടെ എന്ന് പിജെ ജോസഫ്. ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ജോസ് കെ. മാണിയാണ് വ്യക്തത വരുത്തേണ്ടതെന്നും പി.ജെ. ജോസഫ്
പറഞ്ഞു. സത്യമെന്തെന്ന് കാര്യം തനിക്ക് അറിയില്ല. ബാര്‍ കോഴക്കേസില്‍ ഗൂഢാലോചനകള്‍ ഉണ്ടായിട്ടില്ല.
അന്വേഷണ റിപ്പോര്‍ട്ട് ഇല്ല എന്ന് സി.എഫ്. തോമസ് തന്നെ പറഞ്ഞതാണെന്നും പി.ജെ. ജോസഫ് പറഞ്ഞു.
ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വന്നതില്‍ ദുരൂഹതയുണ്ട്. യുഡിഎഫിലെ തദ്ദേശ സീറ്റ് തര്‍ക്കം രമ്യമായി പരിഹരിക്കും. കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകള്‍ തന്നെ വേണമെന്നാണ് നിലപാടെന്നും നിയമസഭാ സീറ്റിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ഇല്ലെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.
Read Also : പുതിയ ആരോപണങ്ങളുടെ രാഷ്ട്രീയലക്ഷ്യം ജനങ്ങള്‍ക്ക് തിരിച്ചറിയാനാവും; ജോസ് കെ. മാണി
ബാര്‍ കോഴ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ പത്തു കോടി രൂപ ജോസ് കെ. മാണി വാഗ്ദാനം ചെയ്തു എന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. ഇതിന്റെ തെളിവ് വിജിലന്‍സിന് കൈമാറിയിട്ടുണ്ടെന്നും ബിജു രമേശ് പറഞ്ഞു. ബാര്‍ കോഴ കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോര്‍ട്ട് സത്യമാണെന്ന് ജോസ് കെ. മാണി പറഞ്ഞാല്‍ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കുമെന്നും ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
Story Highlights – Let Biju Ramesh release evidence; P.J. Joseph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here