Advertisement

ബിജു രമേശ് ഉന്നയിച്ച ആരോപണത്തില്‍ കഴമ്പില്ലെന്ന് വിജലന്‍സ് കണ്ടെത്തിയതാണ്; രമേശ് ചെന്നിത്തല

October 20, 2020
2 minutes Read
Biju Ramesh's allegations baseless; Ramesh Chennithala

തനിക്കെതിരെ എട്ടു വര്‍ഷം മുന്‍പ് ഉന്നയിച്ച ആരോപണം ബിജു രമേശ് ആവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണത്തില്‍ കഴമ്പില്ലെന്ന് വിജലന്‍സ് കണ്ടെത്തിയതാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രാഷ്ട്രീയ സഖ്യം ചര്‍ച്ച ചെയ്തിട്ടില്ല. യുഡിഎഫിലുള്ള കക്ഷികളുമായി മാത്രമേ സഖ്യമുണ്ടാകൂ. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മത, സാമുദായിക സംഘടനകള്‍, പാര്‍ട്ടികള്‍ എന്നിവരുമായി പ്രാദേശിക തലത്തില്‍ സഹകരിക്കണമോയെന്ന കാര്യം ഇതുവരെ യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കുന്നതിനായി 10 കോടി രൂപ കെ. ബാബു ആവശ്യപ്പെട്ടു എന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. രമേശ് ചെന്നിത്തലയുടെ അറിവോടെയാണ് കെപിസിസി ഓഫീസില്‍ ഒരു കോടിരൂപ നല്‍കിയതെന്നും ‘ബാര്‍ കോഴയില്‍ പുതിയ ട്വിസ്റ്റ്’ എന്ന ട്വന്റിഫോറിന്റെ സംവാദത്തില്‍ ബിജു രമേശ് പറഞ്ഞു. ബാര്‍കോഴ ആരോപണം കെട്ടിചമച്ചതാണെന്ന കേരളാ കോണ്‍ഗ്രസ് റിപ്പോര്‍ട്ടും ബിജു രമേശ് തള്ളി. ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ. മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തു. കെപിസിസി ഓഫീസില്‍ ഒരു കോടി രൂപ നല്‍കിയത് രമേശ് ചെന്നിത്തലയുടെ അറിവോടെയാണ്. ഒരു കോടി രൂപ കെപിസിസി ഓഫീസില്‍ കൊണ്ടുപോയി കൊടുത്തത് സന്തോഷ് എന്ന് പറയുന്ന ഓഫീസ് സെക്രട്ടറിയും ജനറല്‍ മാനേജരായിരിക്കുന്ന രാധാകൃഷ്ണനും കൂടിചേര്‍ന്നാണ്. ആ സമയത്ത് രമേശ് ചെന്നിത്തലയുണ്ടായിരുന്നു. രമേശ് ചെന്നിത്തല അകത്തെ മുറിയില്‍ ബാഗ് വയ്ക്കാന്‍ പറഞ്ഞു എന്നും ബിജു രമേശ് ആരോപിച്ചു.

Story Highlights Biju Ramesh’s allegations baseless; Ramesh Chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top