ജോസ് കെ. മാണി പക്ഷത്തെ ജനപ്രതിനിധികളുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം

യുഡിഎഫ് വോട്ടുകൊണ്ട് വിജയിച്ച ജോസ് കെ. മാണി പക്ഷത്തെ ജനപ്രതിനിധികള്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 5000 കേന്ദ്രങ്ങളില്‍ പ്രതിഷേധം നടത്തി. കോട്ടയം തിരുനക്കരയില്‍ സമര പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. ധാര്‍മികതയുടെ പേരില്‍ രാജിവച്ച ജോസ് കെ. മാണിയുടെ മാതൃക തോമസ് ചാഴികാടന്‍ എം.പിയും, എന്‍ ജയരാജ് എംഎല്‍എയും പാലിക്കണമെന്ന് തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ ജോസഫ് വാഴക്കന്‍, കെ.സി. ജോസഫ് തുടങ്ങിയ സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു.
Story Highlights – Congress protested demanding his resignation Representatives from Jose K. Mani faction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here