Advertisement

കൊവിഡ് വാക്‌സിന്‍ ലഭ്യമാകും വരെ ജാഗ്രത തുടരണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി

October 20, 2020
1 minute Read
narendra modi congratulates health workers

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഇന്ന് അഭിസംബോധന ചെയ്തു. കൊവിഡ് ജാഗ്രത കുറയ്ക്കാന്‍ സമയമായില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ മാത്രമേ രാജ്യം നീക്കിയിട്ടുള്ളൂ. വൈറസ് രാജ്യത്ത് നിന്ന് പോയിട്ടില്ലെന്ന് അദ്ദേഹം ജനങ്ങളെ ഓര്‍മിപ്പിച്ചു.

രാജ്യം ഇനിയും കൊവിഡ് മുക്തമായിട്ടില്ല. രോഗ വ്യാപന തോത് കുറഞ്ഞതാണ് ആശ്വാസം. രോഗ മുക്തിയുടെ കാര്യത്തിലും രാജ്യം മെച്ചപ്പെട്ട നിലയിലാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ സേവനത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു. എല്ലാം ശരിയായിയെന്ന ആത്മവിശ്വാസത്തിന് സമയമായില്ലെന്നും കൊവിഡിന് എതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്താന്‍ ആയിട്ടില്ലെന്നും മോദി.

Read Also : ഇന്ത്യയില്‍ സ്പുട്നിക് 5 വാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍; രണ്ടാം ഘട്ടം 100 പേരിലും മൂന്നാം ഘട്ടം 1400 പേരിലും

കൊവിഡ് വാക്‌സിന്‍ ലഭ്യമാകുന്നത് വരെ ജാഗ്രത തുടരണം. വാക്‌സിന്‍ തയാറായാല്‍ എല്ലാ പൗരന്മാര്‍ക്കും എത്തിക്കാനുള്ള ശ്രമം നടത്തും. രോഗികളുടെ എണ്ണം പത്ത് കോടിയില്‍ പിടിച്ചുനിര്‍ത്തുമെന്നും പ്രധാനമന്ത്രി. നമ്മുടെ ചെറിയ അശ്രദ്ധക്ക് വലിയ വില നല്‍കേണ്ടി വരും. വാക്‌സിന്‍ പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലാണ്.

സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവരുന്നു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രചാരണം നല്‍കണം. ഉത്സവകാലത്തോട് അനുബന്ധിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ജാഗ്രത നിര്‍ദേശം. കൊവിഡിനോട് ഇന്ത്യന്‍ ജനത ശക്തമായി പോരാടിയെന്നും പ്രധാനമന്ത്രി.

Story Highlights narendra modi, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top