Advertisement

റിമാന്‍ഡിലിരിക്കെ പ്രതി മരിച്ച സംഭവം; കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും

October 21, 2020
2 minutes Read
Defendant dies remand; investigation Crime Branch

തൃശൂരില്‍ റിമാന്‍ഡിലിരിക്കെ കഞ്ചാവ് കേസിലെ പ്രതി ഷമീര്‍ മരിച്ച സംഭവത്തില്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. സംഭവം നടന്ന് 20 ദിവസം പിന്നിട്ടിട്ടും കേസില്‍ ഇതുവരെ പൊലീസ് ആരെയും പ്രതി ചേര്‍ത്തിട്ടില്ല. അതേസമയം, ആരോപണവിധേയരായ അഞ്ച് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ചില്‍ നിന്നുള്ള ഉദ്യോഗസ്ഥനായിരിക്കും കേസ് അന്വേഷിക്കുക.

നിലവില്‍ തൃശൂര്‍ എസിപി വി.കെ. രാജുവിനാണ് അന്വേഷണചുമതല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പൊലീസ് ക്രൈം ബ്രാഞ്ചിന് കൈമാറും. മജിസ്ട്രേറ്റിന് മുന്‍പില്‍ രേഖ പെടുത്തിയ സാക്ഷി മൊഴി പൊലീസിന് ലഭിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ ഈ സാക്ഷി മൊഴി ക്രൈം ബ്രാഞ്ച് അന്വേഷണസംഘം നേരിട്ടായിരിക്കും കൈപറ്റുക. ക്രൂര മര്‍ദനമേറ്റതാണ് ഷമീറിന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയരായ അഞ്ച് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്ത്തിരുന്നു. കൊലപാതകകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും സംഭവം നടന്ന് 20 ദിവസം പിന്നിടുമ്പോഴും ഇതുവരെ ജയില്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തിട്ടില്ല. അതേസമയം, അമ്പിളിക്കല കൊവിഡ് സെന്ററില്‍ വച്ച് 17 വയസുകാരന് മര്‍ദനമേറ്റ സംഭവവും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

Story Highlights Defendant dies while in remand; investigation will be handed over to the Crime Branch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top