ലങ്ക പ്രീമിയർ ലീഗ്: ക്രിസ് ഗെയിൽ, ഉപുൽ തരംഗ, ഷാഹിദ് അഫ്രീദി തുടങ്ങിയവർ കളിക്കും; ഇന്ത്യയിൽ നിന്ന് രണ്ട് താരങ്ങൾ

ലങ്ക പ്രീമിയർ ലീഗ് നവംബർ 21 മുതൽ ആരംഭിക്കും. അഞ്ച് ടീമുകളാണ് ലീഗിൽ ഉള്ളത്. രണ്ട് ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 താരങ്ങൾ ലങ്ക പ്രീമിയർ ലീഗിൽ പങ്കെടുക്കും. നേരത്തെ നവംബർ 14നു നിശ്ചയിച്ചിരുന്ന ലീഗ് ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് റീഷെഡ്യൂൾ ചെയ്യുകയായിരുന്നു. നവംബർ 10നാണ് ഐപിഎൽ അവസാനിക്കുക. ഓഗസ്റ്റ് 28 മുതൽ ലങ്ക പ്രീമിയർ ലീഗ് ആരംഭിക്കാനാണ് ശ്രീലങ്ക തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് മാനദണ്ഡങ്ങൾ കാരണം ലീഗ് നീട്ടിവെക്കുകയായിരുന്നു.
കൊളംബോ കിംഗ്സ്, ഡാംബുള്ള ഹോക്സ്, ജാഫ്ന സ്റ്റാലിയൺസ്, ഗല്ലെ ഗ്ലാഡിയേറ്റേഴ്സ്, കാൻഡി ടസ്കേഴ്സ് എന്നീ ടീമുകളാണ് എൽപിഎലിൽ ഉള്ളത്. കൊളംബോ കിംഗ്സിൽ ഇസുരു ഉഡാന, ആഞ്ജലോ മാത്യൂസ് തുടങ്ങിയവർക്കൊപ്പം ആന്ദ്രേ റസൽ, ഫാഫ് ഡുപ്ലെസി എന്നീ വിദേശികളും കളിക്കും. ഇന്ത്യൻ താരങ്ങളായ മൻവിന്ദർ ബിസ്ലയും മൻപ്രീത് സിംഗ് ഗോണിയും കൊളംബോ കിംഗ്സിൽ ഉൾപ്പെട്ടിട്ടുണ്ട്.
Read Also : ലങ്ക പ്രീമിയർ ലീഗ്; മുനാഫും ഗെയിലും അഫ്രീദിയും ഉൾപ്പെടെ 150ലധികം വിദേശ താരങ്ങൾ ലേലത്തിൽ പങ്കാവും
ഡാംബുള്ളയിൽ ദാസുൻ ഷനക, നിറോഷൻ ഡിക്ക്‌വെല്ല, ഉപുൽ തരംഗ എന്നീ ശ്രീലങ്കൻ താരങ്ങൾക്കൊപ്പം ഡേവിഡ് മില്ലർ, കാർലോസ് ബ്രാത്‌വെയ്റ്റ്, പോൾ സ്റ്റെർലിങ് തുടങ്ങിയ വിദേശ താരങ്ങളും കളിക്കും. ഗല്ലെയിൽ ലസിത് മലിംഗ, ദനുഷ്ക ഗുണതിലക തുടങ്ങിയ ശ്രീലങ്കൻ താരങ്ങൾക്കൊപ്പം ഷാഹിദ് അഫ്രീദി, മുഹമ്മദ് ആമിർ, കോളിൻ ഇൻഗ്രം തുടങ്ങിയ വിദേശ താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
ജാഫ്നയിൽ തിസാര പെരേര, അവിഷ്‌ക ഫെർണാണ്ടോ, കുശാൽ മെൻഡിസ് തുടങ്ങിയവരാണ് ശ്രീലങ്കൻ താരങ്ങൾ. ക്രിസ് ഗെയിൽ, വഹാബ് റിയാസ് തുടങ്ങിയവരാണ് വിദേശികൾ.
Story Highlights – lanka premier league teams
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here