Advertisement

നാല് വർഷത്തോളമായി ധരിക്കുന്നത് പാവാട; വസ്ത്രങ്ങൾക്ക് ലിംഗവ്യത്യാസം വേണ്ടെന്ന ആശയം മുന്നോട്ട് വച്ച് മാർക്ക്

October 21, 2020
2 minutes Read
straight man proves clothes dont have gender

വസ്ത്രങ്ങളിൽ ലിംഗവ്യത്യാസം വന്നിട്ട് നാളുകളേറെയായി. എന്നാൽ ഇതിൽ പാന്റ്, ഷർട്ട് എന്നിവ ‘യുണിസെക്‌സ്’ (പുരുഷനും, സ്ത്രീക്കും ധരിക്കാവുന്നവ) പരിവേഷം കൈവരിച്ചു. എന്നാൽ സ്ത്രീകൾ ധരിക്കുന്ന വസ്ത്രം ഒന്നുകിൽ സ്ത്രീകൾ, അല്ലെങ്കിൽ സ്ത്രീയായി മാറുന്ന ട്രാൻസ്‌ജെൻഡറുകൾ എന്നിവർ മാത്രമേ ധരിക്കുകയുള്ളു. എന്നാൽ ജർമനിയിൽ മാർക്ക് ബ്രയാൻ കഴിഞ്ഞ നാല് വർഷമായി പാന്റിന് പകരം ധരിക്കുന്നത് പാവാടയാണ്. മാർക്ക് ട്രാൻസ്‌ജെൻഡറല്ല, ഭാര്യയും മൂന്ന് കുട്ടികളുമുള്ള സ്‌ട്രെയ്റ്റ് വ്യക്തിയാണ്. വസ്ത്രത്തിന് ലിംഗവ്യത്യാസത്തിന്റെ ആവശ്യമില്ല എന്ന ആശയമാണ് തന്റെ പ്രവൃത്തിയിലൂടെ ഈ 61 കാരൻ മുന്നോട്ട് വയ്ക്കുന്നത്.

ജർമനിയിൽ റോബോട്ടിക്‌സ് എഞ്ചിനിയറായ അമേരിക്കൻ സ്വദേശിയാണ് മാർക്ക് ബ്രയാൻ. ഫോർമൽ ഷർട്ടും, സ്‌കർട്ടുമാകും ജോലിക്ക് പോകുമ്പോഴുള്ള മാർക്കിന്റെ വേഷം.

അല്ലാത്ത സമയത്ത് ടീ ഷർട്ടും കാഷ്വൽ സ്‌കർട്ടുമായിരിക്കും. പാവാട മാത്രമല്ല ഹൈ ഹീൽസും ധരിച്ചാണ് മാർക്കിന്റെ നടപ്പ്.

ഹൈ ഹീൽസ് ധരിക്കുന്നത് അത്ര സുഖകരമല്ലെന്നും എന്നാൽ താൻ അതിഷ്ടപ്പെടുന്നു എന്നുമാണ് മാർക്ക് പറയുന്നത്. വസ്ത്രങ്ങളിലെ ലിംഗവ്യത്യാസം ഇല്ലാതാക്കി ഇത്തരം വേഷങ്ങൾ ആളുകൾക്ക് സുപരിചിതമാക്കാൻ മാർക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഈ അക്കൗണ്ടിലൂടെ എല്ലാദിവസും തന്റെ ചിത്രങ്ങൾ മാർക്ക് പങ്കുവയ്ക്കും.

ഈ വേഷം കണ്ട് പലരും മാർക്കിനോട് അദ്ദേഹത്തിന്റെ ലൈംഗിക വ്യക്തിത്വത്തെ ചോദ്യം ചെയ്യും. എന്നാൽ അത് മറ്റുള്ളവരെ ബാധിക്കുന്ന കാര്യമല്ല എന്ന ഒറ്റ വാചകത്തിൽ മാർക്ക് തന്റെ മറുപടി ഒതുക്കും. താൻ ഒരു പാന്റ് ധരിച്ചിരുന്നുവെങ്കിൽ ഈ ചോദ്യം നേരിടേണ്ടി വരുമോ എന്നാണ് മാർക് ചോദിക്കുന്നത്.

മാർകിന്റെ ഭാര്യയ്ക്കും മക്കൾക്കും അദ്ദേഹത്തിന്റെ വസ്ത്രധാരണത്തോട് എതിർപ്പൊന്നുമില്ല. മറിച്ച് പൂർണ പിന്തുണയാണ് നൽകുന്നത്.

Story Highlights straight man proves clothes don’t have gender

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top