കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 13.49 ശതമാനം

സംസ്ഥാനത്ത് ഇന്ന് പോസിറ്റിവിറ്റി നിരക്ക് 13.49 ശതമാനം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പരിശോധനകളുടെ എണ്ണവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും ഇന്ന് വര്‍ധിച്ചു.62,030 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 8369 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്.
883 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരായി. 6839 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 26 മരണങ്ങള്‍ കൂടി സര്‍ക്കാര്‍ കൊവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തി. പുതിയ രോഗികളില്‍ 7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 160 പേരും 64 ആരോഗ്യ പ്രവര്‍ത്തകരും ഇന്ന് രോഗബാധിതരായി.
Read Also : തൃശൂര്‍ ജില്ലയില്‍ 946 പേര്‍ക്ക് കൂടി കൊവിഡ്; 203 പേര്‍ രോഗമുക്തരായി
രണ്ട് ജില്ലകളില്‍ പുതിയ രോഗികളുടെ എണ്ണം ആയിരം കടന്നു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് 132, ഇടുക്കി 100 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം.
വിവിധ ജില്ലകളിലായി 2,80,232 പേര്‍ കൊവിഡ്നിരീക്ഷണത്തിലുണ്ട്. 6 പ്രദേശങ്ങളെ പുതുതായി ഹോട്ട് സ്പോട്ട് ആക്കുകയും17 പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്തു.
Story Highlights – covid positivity rate, kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here