കൊവിഡ് പ്രതിരോധത്തിനായി ജാഗ്രത വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിനായി ജാഗ്രത വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കുന്നില്ലെന്നും മുഖ്യമന്ത്രി. ഡ്രൈവിംഗ് സ്‌കൂളുകളിലും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി.
വിവാഹം പോലുള്ള ചടങ്ങുകളില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നത് ശ്രദ്ധയില്‍ പെട്ടെന്നും മുഖ്യമന്ത്രി. ചടങ്ങുകള്‍ സംഘടിപ്പിക്കുന്നവര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും തുല്യ ഉത്തരവാദിത്തമാണ്. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നിരീക്ഷണം ശക്തമാക്കും. ആഘോഷ പരിപാടികളില്‍ കുറച്ചു കാലം കൂടി നിയന്ത്രണം തുടരണമെന്നും മുഖ്യമന്ത്രി.
Read Also : സി ദിവാകരൻ എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
അതേസമയം കേരളത്തില്‍ ഇന്ന് 7482 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂര്‍ 377, കോട്ടയം 332, കാസര്‍ഗോഡ് 216, പത്തനംതിട്ട 195, വയനാട് 71, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 123 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6448 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 844 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 865, എറണാകുളം 718, മലപ്പുറം 821, തൃശൂര്‍ 835, തിരുവനന്തപുരം 628, ആലപ്പുഴ 809, കൊല്ലം 478, പാലക്കാട് 226, കണ്ണൂര്‍ 295, കോട്ടയം 320, കാസര്‍ഗോഡ് 203, പത്തനംതിട്ട 152, വയനാട് 62, ഇടുക്കി 36 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
Story Highlights – covid, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here