മദ്യപിച്ചെത്തി അമ്മയെ ആക്രമിച്ച അച്ഛനെ അടിച്ചുകൊന്നിട്ട് പൊലീസിൽ അറിയിച്ചു; 16കാരി അറസ്റ്റിൽ

അച്ഛനെ അടിച്ചുകൊന്ന 16കാരി അറസ്റ്റിൽ. മദ്യപിച്ചെത്തി അമ്മയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത അച്ഛനെ അടിച്ചുകൊന്ന പെൺകുട്ടിയെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിതാവിനെ കൊലപ്പെടുത്തിയതിനു ശേഷം പെൺകുട്ടി തന്നെയാണ് പൊലീസിൽ വിവരം അറിയിച്ചത്.
മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 45കാരനായ പിതാവ് സ്ഥിരമായി മദ്യപിച്ചെത്തി മാതാവുമായി വഴക്കിടുമായിരുന്നു എന്ന് പൊലീസ് പറയുന്നു. ദമ്പതികളുടെ മൂത്ത മകനാണ് വീട്ടുകാര്യങ്ങൾ നോക്കിയിരുന്നത്. ബുധനാഴ്ച വൈകിട്ടും പിതാവ് മദ്യപിച്ചെത്തി അമ്മയെ ആക്രമിച്ചു. മകൻ്റെ വിവാഹക്കാര്യം ചർച്ച ചെയ്യുന്നതിനിടെയായിരുന്നു ഇയാളുടെ ആക്രമണം. അമ്മയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് കണ്ട മകൾ അച്ഛനെ തലയ്ക്കടിച്ച് കൊല്ലുകമായിരുന്നു. വസ്ത്രങ്ങൾ അലക്കാൻ ഉപയോഗിക്കുന്ന ഒരു തരം വടി കൊണ്ടായിരുന്നു ആക്രമണം. മാരകമായി പരിക്കേറ്റ 46കാരൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് പറയുന്നു.
കൊലപാതകത്തിനു പിന്നാലെ പെൺകുട്ടി തന്നെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിച്ചു. ഇതേ തുടർന്ന് പൊലീസ് എത്തി പെൺകുട്ടിയെ കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ കേസെടുത്തതായും പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.
Story Highlights – Girl kills dad for beating mom, calls cops & surrenders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here