നയന്‍സിന്റെ പുതിയ ചിത്രം ‘നെട്രികണ്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നെട്രികണ്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. പ്രശസ്ത തമിഴ് സംവിധായകനും നടിയുടെ ആണ്‍സുഹൃത്തുമായ വിഘ്‌നേഷ് ശിവനാണ് ചിത്രത്തിന്റെ നിര്‍മാണം.
Read Also : എന്റെ ജോലി അഭിനയമാണ്. ബാക്കി സിനിമ സംസാരിക്കട്ടെ: നയന്‍താര
മുഖത്ത് മുറിവുകളോടെ കൈയില്‍ ആയുധവുമേന്തി നില്‍ക്കുന്ന നയന്‍താരയാണ് പോസ്റ്ററില്‍. ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണെന്നാണ് സൂചന. ചിത്രത്തിന്റെ ടൈറ്റില്‍ കാഴ്ച പരിമിതിയുള്ളവര്‍ ഉപയോഗിക്കുന്ന ബ്രെയിലി ലിപിയിലുള്ളതാണ്. അതിനാല്‍ തന്നെ നടി അവതരിപ്പിക്കുന്നത് കാഴ്ചയില്ലാത്ത കഥാപാത്രത്തെയാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. നടിയുടെ 65ാം സിനിമയാണിത്.
ചിത്രം സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവുവാണ്. ചിത്രത്തില്‍ മലയാളി താരമായ അജ്മല്‍ അമീറും അഭിനയിക്കുന്നുണ്ടെന്നും വിവരം. വിഘ്‌നേഷ് ശിവന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും നെട്രികണ്ണിനുണ്ട്.
Story Highlights – netrikann, nayantara, first look poster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here