സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ കോഴ്സുകള്‍

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമി കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വീസ് പ്രിലിംസ് കം മെയിന്‍സ് കോഴ്സും ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ടാലന്റ് ഡവലപ്മെന്റ്/ സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സുകളും ആരംഭിക്കുന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് ക്ലാസുകള്‍.
അക്കാദമിയുടെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്ല്യാശേരി, മൂവാറ്റുപുഴ, കൊല്ലം എന്നീ ഉപകേന്ദ്രങ്ങളിലാണ് കോളജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ത്രിവത്സര പരിശീലനം. നവംബര്‍ ഒന്നു മുതല്‍ ക്ലാസുകള്‍ തുടങ്ങും. പൊതു അവധി ദിവസമൊഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലു വരെയാണ് ക്ലാസുകള്‍. ഒന്നാം വര്‍ഷത്തില്‍ 13,900 രൂപയും (ഫീസ് -10,000 രൂപ, ജി.എസ്.ടി – 1,800 രൂപ, കോഷന്‍ ഡെപ്പോസിറ്റ് – 2,000 രൂപ, സെസ്സ് – 100 രൂപ) രണ്ടും മൂന്നും വര്‍ഷങ്ങളില്‍ 17,850 രൂപയും (ഫീസ് – 15,000 രൂപ, ജി.എസ്.ടി – 2,700 രൂപ, സെസ്സ് – 150 രൂപ) ആണ് ഫീസ്.
തിരുവനന്തപുരം മണ്ണന്തല അംബേദ്ക്കര്‍ ഭവനിലെ സിവില്‍ സര്‍വീസ് അക്കാദമിയിലും കാഞ്ഞങ്ങാട്, കല്ല്യാശേരി, കോഴിക്കോട്, പാലക്കാട്, ഐ.സി.എസ്.ആര്‍ പൊന്നാനി, ആളൂര്‍, മൂവാറ്റുപുഴ, ചെങ്ങന്നൂര്‍, കോന്നി, കൊല്ലം ഉപകേന്ദ്രങ്ങളിലുമാണ്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടാലന്റ് ഡവലപ്മെന്റ് കോഴ്സും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സും നടത്തുക. നവംബര്‍ ഒന്ന് മുതല്‍ 2021 ഫെബ്രുവരി 15 വരെയാണ് കോഴ്സിന്റെ കാലാവധി. അപേക്ഷാഫോം www.ccek.org, www.kscsa.org ല്‍ ലഭിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 31 വരെ അതത് സെന്ററുകളില്‍ നേരിട്ട് നല്‍കാം. പ്രവേശന പരീക്ഷ ഇല്ല. ടാലന്റ് ഡവലപ്മെന്റ് കോഴ്സിന് 3570 രൂപയും (ഫീസ് 3,000 രൂപയും ജി.എസ്.ടി 18 ശതമാനവും ഒരു ശതമാനം സെസ്സും) ഫൗണ്ടേഷന്‍ കോഴ്സിന് 5,950 രൂപയുമാണ് (ഫീസ് 5,000 രൂപയും ജി.എസ്.ടി 18 ശതമാനവും ഒരു ശതമാനം സെസ്സും) ഫീസ്. ഫീസ് 27 മുതല്‍ 31 വരെ ഓണ്‍ലൈനായി www.ccek.org, www.kscsa.org ല്‍ അടയ്ക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: തിരുവനന്തപുരം – 0471 2313065, 2311654, 8281098864, 8281098863, കല്ല്യാശേരി – 8281098875, കാഞ്ഞങ്ങാട് – 8281098876, കോഴിക്കോട് – 0495 2386400, 8281098870, പാലക്കാട് – 0491 2576100, 8281098869, പൊന്നാനി – 0494 2665489, 8281098868, ആളൂര്‍ – 8281098874, മൂവാറ്റുപുഴ – 8281098873, ചെങ്ങന്നൂര്‍ – 8281098871, കോന്നി – 8281098872, കൊല്ലം – 9446772334.
Story Highlights – Courses at the State Civil Service Academy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here