Advertisement

കളമശേരി മെഡിക്കൽ കോളജിലെ ചികിത്സാ വീഴ്ച; കൂടുതൽ ജീവനക്കാരുടെ മൊഴിയെടുക്കാനൊരുങ്ങി പൊലീസ്

October 23, 2020
1 minute Read

കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവുമായി ബന്ധപ്പെട്ട് കൂടുതൽ ജീവനക്കാരുടെ മൊഴിയെടുക്കാൻ പൊലീസ്. ചികിത്സാ പിഴവ് മൂലം കൊവിഡ് രോഗി മരിച്ചെന്ന നഴ്‌സിംഗ് ഓഫീസറുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് മൊഴിയെടുക്കുന്നത്. ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തുക.

മെഡിക്കൽ കോളജിലെ അനാസ്ഥ വെളിപ്പെടുത്തിയ നഴ്‌സിംഗ് ഓഫീസർ ജലജാ ദേവിയുടെ മൊഴി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കളമശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘം ജലജാ ദേവിയുടെ കടുത്തുരുത്തിയിലുള്ള വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. മറ്റ് ജീവനക്കാരുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാകും പൊലീസ് റിപ്പോർട്ട് സമർപ്പിക്കുക.

Read Also :കളമശേരി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയില്‍ അന്വേഷണം തുടങ്ങി

ആശുപത്രിയിലെ ചികിത്സാ വീഴ്ച ചൂണ്ടിക്കാട്ടി ജലജാ ദേവി മറ്റ് ജീവനക്കാർക്ക് അയച്ച ശബ്ദസന്ദേശം വിവാദമായിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കൊവിഡ് രോഗി ഹാരിസ് മരിച്ചത് ഓക്‌സിജൻ ലഭിക്കാതെയാണെന്നായിരുന്നു ജലജാ ദേവി പറഞ്ഞത്. ഇത്തരത്തിൽ മറ്റ് സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഡോക്ടർമാർ ഇടപെട്ടാണ് ഇത് ഒതുക്കിതീർത്തതെന്നും അവർ പറഞ്ഞു. ഇതിന് പിന്നാലെ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടർ നജ്മ സലീമും ഇക്കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.

Story Highlights Kalamassery medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top